ADVERTISEMENT
ചെന്നൈ ∙  സുരക്ഷാ ഡ്യൂട്ടിക്കെത്തിയ പൊലീസുകാരുടെ റാംപ് വാക് സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ വടിയെടുത്ത് എസ്പി. കഴിഞ്ഞ ദിവസം മയിലാടുതുറ സെമ്പനാർകോവിലിൽ നടന്ന സൗന്ദര്യ മത്സരത്തിനിടെയാണ് ആൺ,പെൺ വ്യത്യാസമില്ലാതെ പൊലീസുകാർ റാംപിലെത്തിയത്. മത്സരവേദിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്ഐയുടെ നേതൃത്വത്തിൽ മൂന്നുവനിതാ പൊലീസുകാരടക്കം അഞ്ചു പേരാണു നിറഞ്ഞ സദസ്സിനു മുന്നിൽ ചുവട് വച്ചത്. നടൻ വിജയ്‌യുടെ തെരി സിനിമയിലെ പാട്ടിനൊത്തായിരുന്നു പൊലീസുകാരുടെ റാംപിലെ നടത്തം. മത്സരം കാണാനെത്തിയവർ ദൃശ്യങ്ങൾ പകർത്തി സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെ സംഭവം വൈറലായി. ഇതോടെയാണു കാരണം കാണിക്കൽ നോട്ടിസ് നൽകി 5 പേരെയും സ്ഥലം മാറ്റിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com