ADVERTISEMENT

ചെന്നൈ ∙ മുഖത്തെ വൈകല്യത്തിന്റെ പേരിൽ കൂട്ടുകൂടാൻ പോലും ആരും ആരുമില്ലെന്നു പരാതിപ്പെട്ട പെൺകുട്ടിക്ക് മുഖ്യമന്ത്രിയുടെ കൈത്താങ്ങ്. ശ്രീപെരുംപുത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിക്ക് മുഖ്യമന്ത്രിയുടെ ഇൻഷുറൻസ് പദ്ധതിയായ ‘മുതലമച്ചർ കാപ്പീട്ടു തിട്ടത്തിനു’ കീഴിൽ വിദഗ്ധ ചികിത്സ നൽകും.

 മുഖത്തുണ്ടായിരുന്ന മറുക് അസ്വാഭാവികമായി വളർന്നാണ് ആവഡി വീരാപുരം സ്വദേശിയായ ടാനിയ(9)യുടെ മുഖത്തിന്റെ ആകൃതി മാറിയത്. കൂട്ടുകാർ പോലും മാറ്റിനിർത്തുന്നെന്ന കുട്ടിയുടെ സങ്കടം അറിഞ്ഞ മുഖ്യമന്ത്രി എം.കെ.സ്റ്റാലിനാണു വിദഗ്ധ ചികിത്സ ലഭ്യമാക്കാൻ ഉത്തരവിട്ടത്. തിരുവള്ളൂർ കലക്ടർ ആൽബി ജോൺ വർഗീസിന്റെ നേതൃത്വത്തിൽ ഉടൻ തന്നെ വീട്ടിലെത്തി കുട്ടിയെ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. വിദഗ്ധ ഡോക്ടർമാർ അടങ്ങുന്ന 9 സംഘങ്ങൾ രൂപീകരിച്ച് പരിശോധനകൾ ആരംഭിച്ചു. തിങ്കളാഴ്ച ചികിത്സ ആരംഭിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com