ADVERTISEMENT

ചെന്നൈ ∙ സെൻട്രൽ–ഗുഡൂർ പാതയിൽ വിവിധ പ്രവൃത്തികൾ നടക്കുന്നതിനാൽ ചെന്നൈ–സൂലൂർപേട്ട റൂട്ടിൽ ഏർപ്പെടുത്തിയ ഇന്നത്തെ ഗതാഗത നിയന്ത്രണം ഒഴിവാക്കി. ധൻബാദ്–ആലപ്പുഴ എക്സ്പ്രസ്, ഇൻഡോർ–കൊച്ചുവേളി വീക്ക്‌ലി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് അടക്കം ഈ വഴിയുള്ള മുഴുവൻ ട്രെയിനുകളും പതിവു പോലെ ഓടും. അതേസമയം, 30നുള്ള നിയന്ത്രണങ്ങളിൽ മാറ്റമില്ല.

പുലർച്ചെ 5.20, രാവിലെ 7.45, ഉച്ചയ്ക്ക് 1.15 എന്നീ സമയങ്ങളിലുള്ള മൂർ മാർക്കറ്റ് കോംപ്ലക്സ്–സൂലൂർപേട്ട മെമു എക്സ്പ്രസ്, സൂലൂർപേട്ട–നെല്ലൂർ മെമു എക്സ്പ്രസ് (രാവിലെ 7.50, 10, ഉച്ചയ്ക്ക് 3.50), നെല്ലൂർ–സൂലൂർപേട്ട (രാവിലെ 10.15, വൈകിട്ട് 6.15), സൂലൂർപേട്ട–മൂർ മാർക്കറ്റ് കോംപ്ലക്സ് (ഉച്ചയ്ക്ക് 12.35, വൈകിട്ട് 6.35, രാത്രി 8.45), ഗുഡൂർ–സൂലൂർപേട്ട (വൈകിട്ട് 5.15), ആവഡി–മൂർ മാർക്കറ്റ് കോംപ്ലക്സ് (പുലർച്ചെ 4.25, രാവിലെ 6.40), മൂർ മാർക്കറ്റ് കോംപ്ലക്സ്–ആവ‍ഡി (രാത്രി 9.15, 11.30) എന്നിവ പൂർണമായി റദ്ദാക്കും.

വൈദ്യുതി  മുടങ്ങും

ചെന്നൈ ∙ പോരൂർ, അഡയാർ, ആവഡി, തിരുവേർക്കാട് എന്നിവിടങ്ങളിൽ  ഇന്ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെ വൈദ്യുതി മുടങ്ങും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com