ADVERTISEMENT

ചെന്നൈ ∙ സിടിഎംഎയുടെ ഓണാഘോഷമായ ആവണി പൂവരങ്ങിനോട് അനുബന്ധിച്ചു നൽകുന്ന വിവിധ പുരസ്കാരങ്ങൾക്ക് 30ന് മുൻപായി അപേക്ഷകൾ സമർപ്പിക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു. ഒക്ടോബർ ‍15, 16 തീയതികളിൽ പൂനമല്ലി ഹൈറോഡിലെ സെന്റ് ജോർജ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂളിലാണ് ആവണി പൂവരങ്ങ്. വിവിധ മത്സരങ്ങളിലും പ്രവാസീയം കലാവിരുന്നിലും പങ്കെടുക്കാൻ 30നു മുൻപായി അപേക്ഷകൾ നൽകണം. 

10, 12 ക്ലാസുകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കുള്ള ഭാരതി രാജ സ്കോളർഷിപ്, മലയാളത്തിന് കൂടുതൽ മാർക്കു വാങ്ങിയ വിദ്യാർഥികൾക്കുള്ള എം.എ.ഏബ്രഹാം സ്മാരക സ്കോളർഷിപ് എന്നിവയ്ക്കായി മാർക്കു ലിസ്റ്റുകൾ സഹിതം അംഗ സംഘടനകൾ വഴി www.myctma.org എന്ന വെബ്സൈറ്റിൽ അപേക്ഷിക്കാം.

ഒക്ടോബർ 15ന് വൈകുന്നേരം 4 മുതൽ നടക്കുന്ന പ്രവാസീയത്തിൽ കലാപരിപാടികൾ അവതരിപ്പിക്കാൻ ആഗ്രഹിക്കുന്ന സംഘടനകളും വെബ്സൈറ്റ് വഴി 30ന് മുൻപായി അപേക്ഷിക്കണം. ഒരു സംഘടനയ്ക്ക് ഒരു സംഘ ഇനം മാത്രമാണ് അവതരിപ്പിക്കാൻ അവസരം. പൂക്കളമത്സരം, വടംവലി, കെട്ടുകാഴ്ച എന്നിവയ്ക്കുള്ള അപേക്ഷകളും സമർപ്പിക്കണം. നിയമാവലിയും നിർദേശങ്ങളും വെബ്‌സൈറ്റിൽ.

 

ധനസഹായം

 

തമിഴ്നാട്ടിലെ മലയാളികൾക്കിടയിൽ സാമ്പത്തിക പരാധീനത അനുഭവിക്കുന്നവർക്കുള്ള സഹായത്തിന് അർഹരായവരെ കണ്ടെത്തിയ അംഗ സംഘടനകൾ ജനറൽ സെക്രട്ടറി, സിടിഎംഎ, നമ്പർ 12/1, യുണൈറ്റഡ് ഇന്ത്യ കോളനി, ഫിഫ്ത് ക്രോസ് സ്ട്രീറ്റ്, കോടമ്പാക്കം, ചെന്നൈ – 600 0024 എന്ന വിലാസത്തിൽ അപേക്ഷകൾ അയയ്ക്കണം. 

 044-79664687 എന്ന ഫോൺ നമ്പറിൽ രാവിലെ 10 മുതൽ 6 വരെ ബന്ധപ്പെടാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com