മനോരമയിൽ വിദ്യാരംഭം; റജിസ്ട്രേഷൻ അവസാന ഘട്ടത്തിലേക്ക്

vidyarambham-2022
SHARE

അറിവിന്റെ വഴിയിലേക്കു കുഞ്ഞോമനകളെ കൈപിടിച്ചു നയിക്കാൻ മലയാള മനോരമ മറ്റു യൂണിറ്റുകൾക്കൊപ്പം ചെന്നൈയിലും വിദ്യാരംഭം ഒരുക്കുകയാണ്. രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷമാണിത്.വിജയദശമിദിനമായ ഒക്ടോബർ അഞ്ചിനാണ് വിദ്യാരംഭം. കർമഭൂമിയിൽ വ്യക്തിമുദ്ര പതിപ്പിച്ച സംഗീതജ്ഞൻ ശരത്, നർത്തകിയും നൃത്താധ്യാപികയുമായ ഗോപികാ വർമ എന്നിവരാണു കുരുന്നുകൾക്ക് ആദ്യാക്ഷരം പകരുക. 

കൈനിറയെ  സമ്മാനങ്ങൾ

കിൽപ്പോക്ക് ഗാർഡൻ റോഡിലെ ഭവൻസ് രാജാജി വിദ്യാശ്രം സ്കൂൾ ഓഡിറ്റോറിയത്തിലാണു വിദ്യാരംഭം.  കേരളത്തിൽ നടക്കുന്ന അതേ രീതിയിൽ, നമ്മുടെ പൈതൃകം മുറുകെപ്പിടിച്ചാണു ചടങ്ങുകൾ. എഴുത്തിനിരിക്കുന്ന കുരുന്നുകൾക്ക് കൈനിറയെ സമ്മാനങ്ങളും ലഭിക്കും. മാതാപിതാക്കൾക്കും ഗുരുക്കന്മാർക്കുമൊപ്പം ആദ്യാക്ഷരം കുറിക്കുന്ന ഫോട്ടോ പതിച്ച സർട്ടിഫിക്കറ്റ് പിന്നീടു നൽകും.

ഇപ്പോൾ റജിസ്റ്റർ ചെയ്യാം

വിദ്യാരംഭം കുറിക്കാൻ ഇപ്പോൾ പേരുകൾ റജിസ്റ്റർ ചെയ്യാം. ഫോൺ: 044 66918500,  090809 23633

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചായ, ചോറ്, മരുന്ന് വേണ്ട: ഓട്ടം, ചാട്ടം, ഏറ് എല്ലാമുണ്ട്; 92–ലും ജോണപ്പാപ്പൻ പുലിയാണ്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}