ADVERTISEMENT

ചെന്നൈ ∙ ശബരിമല തീർഥാടകരുടെ തിരക്കു നിയന്ത്രിക്കാൻ തെലങ്കാനയിലെ കാച്ചെഗുഡയിൽ നിന്ന് കൊല്ലത്തേക്കും തിരിച്ചും സ്പെഷൽ ഫെയർ പ്രതിവാര ട്രെയിൻ സർവീസ് പ്രഖ്യാപിച്ചു.  നമ്പർ 07053 കാച്ചെഗുഡ – കൊല്ലം സർവീസ് ഡിസംബർ 5, 12, 19, 26, ജനുവരി 2, 9 തീയതികളിൽ 3.50നു പുറപ്പെട്ട് പിറ്റേന്നു രാത്രി 11.50നു കൊല്ലത്തെത്തും. ഡിസംബർ 7, 14,21, 28, ജനുവരി 4, 11 എന്നീ തീയതികളിലാണു മടക്ക സർവീസുകൾ. കൊല്ലത്തു നിന്നു പുലർച്ചെ 2.30നു പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന്  10നു കാച്ചെഗുഡയിലെത്തും. കേരളത്തിൽ പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, ശാസ്താംകോട്ട എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്. 

താംബരം – എറണാകുളം  സർവീസ് 28 മുതൽ

എറണാകുളം – താംബരം സർവീസ് (06068 )  28 മുതൽ ജനുവരി 2 വരെ. തിങ്കളാഴ്ചകളിൽ ഉച്ചയ്ക്ക് 1.10ന് എറണാകുളം ജം‌ക്‌ഷനിൽ നിന്നു പുറപ്പെട്ട് അടുത്ത ദിവസം ഉച്ചയ്ക്ക് 12നു താംബരത്തെത്തും. നമ്പർ 06067 – താംബരം – എറണാകുളം സർവീസ് 29 മുതൽ ജനുവരി 3 വരെ ചൊവ്വാഴ്ചകളിൽ ഉച്ചയ്ക്ക് 3.40നു പുറപ്പെട്ട് പിറ്റേന്ന് ഉച്ചയ്ക്ക് 12ന് എറണാകുളത്തെത്തും. കേരളത്തിൽ കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കരുനാഗപ്പള്ളി, ശാസ്താംകോട്ട, കൊല്ലം, കുണ്ടറ, കൊട്ടാരക്കര, ആവണീശ്വരം, പുനലൂർ, തെൻമല എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്.

ബീച്ച്–താംബരം റൂട്ടിൽ ഇന്നും നാളെയും 4 സർവീസ് റദ്ദാക്കി

ചെന്നൈ ∙ താംബരം റെയിൽവേ സ്റ്റേഷനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ബീച്ച്– താംബരം റൂട്ടിൽ ഇന്നും നാളെയും 4 സബേർബൻ ട്രെയിനുകൾ റദ്ദാക്കി. ബീച്ചിൽ നിന്നു രാത്രി 11.40നും 11.59നും താംബരത്തേക്കുള്ള ട്രെയിനുകളും താംബരത്തു നിന്നു രാത്രി 11. 20നും 11. 40നും ബീച്ചിലേക്കുള്ള സർവീസുകളുമാണ്  റദ്ദാക്കിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com