ADVERTISEMENT

ചെന്നൈ ∙ ഓൺലൈൻ ചൂതാട്ടം നിരോധിക്കാൻ തമിഴ്നാട് സർക്കാർ കൊണ്ടു വന്ന ഓർഡിനൻസ് കാലഹരണപ്പെട്ടതിനു തൊട്ടുപിന്നാലെ തെങ്കാശിയി‍ൽ ഓൺലൈൻ ഗെയിമിൽ പണം നഷ്ടപ്പെട്ട യുവതി ജീവനൊടുക്കി. ശങ്കരൻകോവിലിനടുത്തുള്ള കരിവളംവന്തനല്ലൂരിൽ താമസിക്കുന്ന ഒഡീഷ സ്വദേശി അജയ് കുമാർ മണ്ഡലിന്റെ ഭാര്യ ശ്രീതനമഞ്ചി (22) ആണ് മരിച്ചത്. ഒരു സ്വകാര്യ സ്പിന്നിങ് മില്ലിൽ ജോലിക്കാരനായ അജയ് വൈകിട്ട് വീട്ടിലേക്ക് മടങ്ങിയെത്തിയപ്പോഴാണു ഭാര്യയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ആത്മഹത്യയുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി. ഇതോടെയാണ് യുവതി ഓൺലൈൻ ചൂതാട്ടത്തിന് അടിമയായെന്നും 70,000 രൂപ നഷ്ടപ്പെട്ടതായും വ്യക്തമായത്. ഓൺലൈൻ ചൂതാട്ടം നിരോധിക്കാൻ തമിഴ്നാട് സർക്കാർ ഓർഡിനൻസ് കൊണ്ടുവന്നെങ്കിലും തമിഴ്നാട് ഗവർണർ ഒപ്പിടാത്തതിനാൽ ഓർഡിനൻസിന്റെ കാലാവധി ഇന്നലെ അവസാനിച്ചിരുന്നു. നിയമം നടപ്പാക്കാൻ കാലതാമസം വരുത്തുന്ന ഗവർണറായിരിക്കും തമിഴ്‌നാട്ടിൽ പൊലിയുന്ന ഓരോ ജീവന്റെയും ഉത്തരവാദിയെന്ന് പിഎംകെ നേതാവ് അൻപുമണി രാംദാസ് പറഞ്ഞതിനു പിന്നാലെയാണു മരണവാർത്ത പുറത്തു വന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com