ADVERTISEMENT

ചെന്നൈ ∙ മാലിന്യ ശേഖരണത്തിനും സംസ്കരണത്തിനുമായി സംസ്ഥാനത്തുടനീളം ക്യുആർ കോഡ് സംവിധാനം ഏർപ്പെടുത്തിയേക്കും. മാലിന്യ നീക്കം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണു ക്യുആർ കോഡ് സംവിധാനം ആലോചിക്കുന്നത്. നിലവിൽ തിരുച്ചിറപ്പള്ളി കോർപറേഷനിൽ ഈ രീതി നടപ്പാക്കുന്നുണ്ട്. വീടുകൾ, ഫ്ലാറ്റുകൾ അടക്കം ഓരോന്നിനും പ്രത്യേകം ക്യുആർ കോഡ് നൽകും. 

ശുചീകരണ തൊഴിലാളികൾ കോ‍ഡ് സ്കാൻ ചെയ്ത ശേഷം മാലിന്യം വേർതിരിച്ചു നൽകുന്നത് അടക്കമുള്ള വിവരങ്ങൾ അതിൽ നൽകും. ഇതുവഴി എത്ര പേർ മാലിന്യം വേർതിരിച്ചും അല്ലാതെയും നൽകുന്നുണ്ടെന്നും മാലിന്യം ശേഖരിക്കാത്ത ഇടങ്ങളുടെ വിവരങ്ങളും കാരണങ്ങളും വ്യക്തമാകുമെന്നും അധികൃതർ പറയുന്നു. വാഹനങ്ങളിൽ എല്ലാ ഇടങ്ങളിലുമെത്തി ജീവനക്കാർ മാലിന്യം ശേഖരിക്കുന്നുണ്ടോയെന്ന് അറിയാൻ വാഹനങ്ങൾ ജിപിഎസ് സംവിധാനം നിർബന്ധമാക്കാനും ആലോചനയുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com