ADVERTISEMENT

ചെന്നൈ ∙ ഏറെ നാളത്തെ കാത്തിരിപ്പിനു വിരാമമിട്ട് ചെന്നൈ രാജ്യാന്തര വിമാനത്താവളത്തിലെ ബഹുനില പാർക്കിങ് കേന്ദ്രം പൊതുജനങ്ങൾക്കായി തുറക്കുന്നു.നാളെ അർധരാത്രി 12നു ശേഷം പാർക്കിങ് കേന്ദ്രം പ്രവർത്തിച്ചു തുടങ്ങും. മെട്രോ സ്റ്റേഷന്റെ കിഴക്ക്, പടിഞ്ഞാറ് ഭാഗങ്ങളിലായി കിടക്കുന്ന പാർക്കിങ് കേന്ദ്രത്തിൽ 2,000 വാഹനങ്ങൾക്കു നിർത്തിയിടാനുള്ള സൗകര്യമുണ്ട്. പടിഞ്ഞാറ് ഭാഗത്ത് 1450 കാറുകൾക്കും കിഴക്ക് ഭാഗത്ത് 728 കാറുകൾ, 40 ഇരുചക്ര വാഹനങ്ങൾ എന്നിവയ്ക്ക് ഒരേസമയം നിർത്തിയിടാനാകും.

            പാർക്കിങ് : അറിയണം ഇക്കാര്യങ്ങൾ ഇരുചക്ര വാഹനങ്ങൾക്ക് 20 രൂപയും കാറുകൾക്ക് 75 രൂപയുമാണ് ആദ്യ അര മണിക്കൂറിനുള്ള നിരക്ക്. തുടർന്നുള്ള അര മണിക്കൂറിനു കാറിന് 100 രൂപ.

∙ തുടർന്നുള്ള ഓരോ മണിക്കൂറിനും ഇരുചക്ര വാഹനങ്ങൾക്ക് 5–10 രൂപയും കാറിന് 30–50 രൂപയും

∙ ഒന്നിലേറെ ദിവസങ്ങളിലും പാർക്ക് ചെയ്യാം

∙ മറ്റിടങ്ങളിൽ വാഹന പാർക്കിങ് ഉണ്ടാകില്ല

∙ പാർക്കിങ് കേന്ദ്രത്തിൽ നിന്ന് അറൈവൽ, ഡിപ്പാർച്ചർ ഭാഗങ്ങളിലേക്കു നേരിട്ടുള്ള പാത

∙ പാർക്കിങ് കേന്ദ്രത്തിലെ നിർദിഷ്ട സ്ഥലത്ത് യാത്രക്കാരെ ഇറക്കുന്നതിനും കയറ്റുന്നതിനും വാഹനം എത്തിയ ശേഷം 10 മിനിറ്റ് വരെ സൗജന്യം. തുടർന്ന് നിരക്ക് ഈടാക്കും.

∙ ടാക്സി, ഒല, ഊബർ പിക്ക്അപ്പ് പോയിന്റുകൾ പടിഞ്ഞാറ് ഭാഗത്ത് താഴത്തെ നിലയിലും കിഴക്ക് ഭാഗത്ത് ഒന്നാമത്തെ നിലയിലുംമറ്റു സൗകര്യങ്ങൾ എന്തൊക്കെ?

 

∙ ഭിന്നശേഷിക്കാർക്ക് പ്രത്യേക സൗകര്യം

∙ വൈദ്യുത വാഹനങ്ങൾക്ക് ചാർജിങ് പോയിന്റുകൾ

                 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com