ചെന്നൈ ∙ നഗരത്തിൽ നവംബറിൽ വടക്കു കിഴക്കൻ മൺസൂൺ മുൻവർഷത്തേക്കാൾ 44 ശതമാനം കുറവ്. ഒക്ടോബർ അവസാന വാരത്തിലാണു വടക്കു കിഴക്കൻ കാലവർഷം ആരംഭിച്ചത്. ചെന്നൈയിൽ ആദ്യ ആഴ്ചകളിൽ കാര്യമായ മഴ ലഭിച്ചെങ്കിലും പിന്നീട് കുറഞ്ഞു. കാഞ്ചീപുരം, കോയമ്പത്തൂർ, ഡിണ്ടിഗൽ, തെങ്കാശി, അരിയലൂർ ജില്ലകളിലും മഴ കുറഞ്ഞു. അതേസമയം സംസ്ഥാനത്തെ 18 ജില്ലകളിൽ കാര്യമായ മഴ ലഭിച്ചു. കള്ളക്കുറിച്ചിയിൽ 56 ശതമാനവും ചെങ്കൽപട്ടിൽ 47 ശതമാനവും ശിവഗംഗയിൽ 44 ശതമാനവും അധിക മഴ പെയ്തു. തഞ്ചാവൂരിൽ 40%, വിരുദുനഗറിൽ 36%, തിരുവാരൂരിൽ 35%, കൃഷ്ണഗിരിയിൽ 29%, മയിലാടുതുറൈയിൽ 24% എന്നിങ്ങനെയും അധിക മഴ രേഖപ്പെടുത്തിയതായും ചെന്നൈ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഇത്തവണ മഴയത്ര പോര!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.