ചെന്നൈ ∙ കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ വിദേശ വെബ്സൈറ്റുകൾക്കു കൈമാറിയ സംഭവത്തിൽ സിബിഐയുടെ വലയിൽ കുടുങ്ങിയ തിരുച്ചിറപ്പള്ളി സ്വദേശി ചിത്രങ്ങൾ ജർമനിയിലേക്കാണ് അയച്ചതെന്നു കണ്ടെത്തി. ഇന്റർപോൾ വഴി ജർമനിയിൽ നിന്ന് ലഭിച്ച ജാഗ്രതാ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് സിബിഐ തിരുച്ചിറപ്പള്ളി മണപ്പാറ സ്വദേശിയായ സാം ജോൺ (രാജ) കുടുങ്ങിയത്. ജർമൻ പൗരൻ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ ഓൺലൈനിൽ പങ്കുവച്ചതോടെയാണ് ഇയാളുടെ പങ്ക് വെളിപ്പെട്ടത്.
എക്സ്റ്റേണൽ ഹാർഡ് ഡിസ്ക്, ലാപ്ടോപ്, മൊബൈൽ ഫോണുകൾ തുടങ്ങിയവയും പിടിച്ചെടുത്തു. സാം ജോൺ എന്ന പേരിലുള്ള രേഖ ഉപയോഗിച്ച് കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ ഇലക്ട്രോണിക് രൂപത്തിൽ കൈമാറ്റം ചെയ്യുന്നതിനായി രാജ 2019 ൽ വിദേശികളുമായി ഗൂഢാലോചന നടത്തിയതായി സിബിഐ പ്രഥമ വിവര റിപ്പോർട്ടിൽ പറയുന്നു.