പുതിയ ഉപകരണവുമായി മദ്രാസ് ഐഐടി ‘സിന്ധുജ’ എത്തി; ഇനി തിരമാലകളിൽ നിന്നും വൈദ്യുതി

HIGHLIGHTS
  • 3 വർഷ കൊണ്ട് ഒരു മെഗാവാട്ട് ഉൽപാദനമാണ് ലക്ഷ്യം
chennai-electrcity-waves
തിരമാലകളിൽ നിന്നു വൈദ്യുതി ഉൽപാദിപ്പിക്കുന്നതിനായി മദ്രാസ് ഐഐടി വികസിപ്പിച്ച സിന്ധുജ എന്ന ഉപകരണം.
SHARE

ചെന്നൈ ∙ കടൽ തിരമാലകളിൽ നിന്നു വൈദ്യുതി ഉൽപാദിപ്പിക്കുന്ന പ്രത്യേക ഉപകരണം വികസിപ്പിച്ച് മദ്രാസ് ഐഐടിയിലെ ഗവേഷകർ. 'സിന്ധുജ' എന്ന പേരിൽ വികസിപ്പിച്ച ഓഷ്യൻ വേവ് എനർജി കൺവേർട്ടർ തൂത്തുക്കുടിയിൽ നിന്ന് കടലിൽ 6 കിലോമീറ്റർ അകലെയായി 20 മീറ്റർ ആഴത്തിൽ സ്ഥാപിച്ചു. അടുത്ത മൂന്നു വർഷം കൊണ്ട് ഒരു മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുകയാണ് ലക്ഷ്യം. 

2030 ആകുമ്പോഴേക്കും പുനരുപയോഗ ഊർജം വഴി 500 ജിഗാവാട്ട് വൈദ്യുതി ഉൽപാദനമെന്ന ലക്ഷ്യം ഇന്ത്യയ്ക്ക് നേടാനാകുമെന്ന് ഐഐടി അധികൃതർ പറഞ്ഞു. എണ്ണ, വാതകം, പ്രതിരോധം, കമ്യൂണിക്കേഷൻ തുടങ്ങിയ മേഖലകൾക്കു ഉപകരണത്തിന്റെ നേട്ടങ്ങൾ ലഭിക്കും.ഒരു ദശാബ്ദത്തിലേറെയായി വേവ് എനർജി മേഖലയിൽ ഗവേഷണം നടത്തുന്ന ഐഐടിയിലെ ഓഷ്യൻ എൻജിനീയറിങ് വിഭാഗം പ്രഫ. അബ്ദുസ് സമദിന്റെ നേതൃത്വത്തിലാണ് ദൗത്യത്തിനു നേതൃത്വം നൽകിയത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എനിക്ക് മലയാളം വായിക്കാനറിയില്ല. അമ്മ വായിച്ചുതരും

MORE VIDEOS