ചെന്നൈ ∙ മെട്രോറെയിൽ രണ്ടാം ഘട്ടനിർമാണം നടക്കുന്ന ആൻഡേഴ്സൻ റോഡിൽ 7 ദിവസത്തേക്ക് ഗതാഗതനിയന്ത്രണം പ്രഖ്യാപിച്ചു. കെല്ലിസ് ഭാഗത്തു നിന്ന് മേടവാക്കം ടാങ്ക് റോഡിലേക്കുള്ള വാഹനങ്ങൾ കെഎച്ച് റോഡ് – എംവിടി റോഡ് ജംക്‌ഷനിൽ വലതു തിരിഞ്ഞ് കോന്നൂർ ഹൈറോഡ്, ടാങ്ക് ബണ്ട് റോഡ് ജംക്‌ഷൻ, സിവൈഎസ് റോഡ്, പെരമ്പൂർ ഹൈറോഡ് ജംക്‌ഷൻ, വഴി പോകണം. പെരമ്പൂരിൽ നിന്ന് പിൽക്കിങ്ടൺ റോഡു വഴി വരുന്ന വലിയ വാഹനങ്ങൾ കോൺസ്റ്റബിൾ റോഡിൽ നിന്ന് വലതു തിരിഞ്ഞ് റെയിൽവേ ആശുപത്രി, പോർച്ചുഗീസ് റോഡ്, കോന്നൂർ ഹൈറോഡ് വഴി പോകണം. ജോയിന്റ് ഓഫിസ് ജംക്‌ഷനിൽ നിന്ന് കോന്നൂർ ഹൈറോഡ് വഴി വരുന്ന വാഹനങ്ങളെ പിൽക്കിങ്ടൺ റോഡിൽ വലതു തിരിയാൻ അനുവദിക്കില്ല. ഇവ ടാങ്ക് ബണ്ട് റോഡ്, പെരമ്പൂർ ഹൈറോഡ് വഴി പോകണം.
ആൻഡേഴ്സൻ റോഡിൽ 7 ദിവസത്തേക്ക് ഗതാഗതനിയന്ത്രണം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.