ചെന്നൈ ∙ കിൽപോക്ക് ഗാർഡൻ സെക്കൻഡ് സ്ട്രീറ്റിൽ പാലം നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചതിനാൽ പ്രദേശത്ത് ഇന്നു മുതൽ ഗതാഗത നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. കിൽപോക്ക് ഗാർഡൻ സെക്കൻഡ് സ്ട്രീറ്റിൽ, താമസക്കാരുടേതൊഴികെ മറ്റു വാഹനങ്ങൾക്കു പ്രവേശനം അനുവദിക്കില്ല.
ന്യൂ ആവഡി റോഡിൽ നിന്ന് കിൽപോക്ക് ഗാർഡൻ റോഡിലേക്ക് സെക്കൻഡ് സ്ട്രീറ്റിലൂടെ പോകേണ്ട വാഹനങ്ങൾ ആസ്പിരിൻ ഗാർഡൻ ഫസ്റ്റ് സ്ട്രീറ്റിലെത്തി ലക്ഷ്യസ്ഥാനങ്ങളിലേക്കു പോകണം. കിൽപോക്ക് ഗാർഡൻ റോഡിൽ നിന്ന് ആസ്പിരിൻ ഗാർഡനിലേക്കുള്ള വാഹനങ്ങൾ ന്യൂ ആവഡി റോഡിലൂടെ കെജി റോഡ് – ടെയ്‌ലേഴ്സ് റോഡ് ജംക‌്ഷനിലെത്തി ആസ്പിരിൻ ഗാർഡൻ ഫസ്റ്റ് സ്ട്രീറ്റ് വഴി പോകണം.