ADVERTISEMENT
ചെന്നൈ ∙ ബോട്ട് ക്ലബ്ബിൽ മെട്രോ റെയിൽ നിർമാണ പ്രവൃത്തികൾ നടക്കുന്നതിനാൽ പശുംപൊൻ മുത്തുരാമലിംഗം തേവർ റോഡിലും പരിസരങ്ങളിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ടിടികെ റോഡ് ജംക്‌ഷനിൽ നിന്നു ജി.കെ.മൂപ്പനാർ പാലത്തിലേക്കു പ്രവേശനം നിരോധിച്ചു. മന്ദവെലിയിൽ നിന്നു കോട്ടൂർപുരം ഭാഗത്തേക്കു പോകുന്ന വാഹനങ്ങൾ അഡയാർ ക്ലബ് ഗേറ്റ് റോഡ്, എബിഎം അവന്യു എന്നിവ വഴി ഇടതു തിരിഞ്ഞ ശേഷം ബുൾസ് റോഡ് എക്സ്റ്റൻഷൻ വഴി പോകണം. മന്ദവെലിയിൽ നിന്നു നന്ദനത്തേക്കുള്ള വാഹനങ്ങൾ ടിടികെ റോഡ്, ശ്രീരാം നഗർ സൗത്ത് സ്ട്രീറ്റ് എന്നിവ വഴി വലതു തിരിഞ്ഞ ശേഷം മൂപ്പനാർ പാലം സിഗ്‌നൽ ജംക്‌ഷൻ വഴിയാണു പോകേണ്ടത്. 7 വരെയാണു നിയന്ത്രണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com