ചെന്നൈ ∙ മധുര – തിരുപ്പറകുണ്ട്രം–തിരുമംഗലം സെക്ഷനിൽ പാതയിരട്ടിപ്പിക്കൽ പ്രവൃത്തികൾ നടക്കുന്നതിനാൽ ഇതു വഴിയുള്ള ട്രെയിനുകൾ 28 വരെ ഭാഗികമായോ പൂർണമായോ റദ്ദാക്കുകയോ വഴി തിരിച്ചു വിടുകയോ ചെയ്തതായി ദക്ഷിണ റെയിൽവേ അറിയിച്ചു.
റദ്ദാക്കിയ ട്രെയിനുകൾ
∙ നമ്പർ 16731 പാലക്കാട് – തിരുച്ചെന്തൂർ എക്സ്പ്രസ്
∙ നമ്പർ 16732 തിരുച്ചെന്തൂർ – പാലക്കാട് എക്സ്പ്രസ് എന്നിവയടക്കം 30 ട്രെയിനുകൾ പൂർണമായും റദ്ദാക്കി
ഭാഗികമായി റദ്ദാക്കിയവ
∙ നമ്പർ 16343 തിരുവനന്തപുരം സെൻട്രൽ – മധുര അമൃത എക്സ്പ്രസ് ഡിണ്ടിഗലിൽ സർവീസ് അവസാനിപ്പിക്കും
∙ നമ്പർ 16344 മധുര – തിരുവനന്തപുരം സെൻട്രൽ അമൃത എക്സ്പ്രസ് രാവിലെ 8.28ന് ഡിണ്ടിഗലിൽ നിന്ന് സർവീസ് ആരംഭിക്കും
∙ നമ്പർ 16729 മധുര – പുനലൂർ എക്സ്പ്രസ് തിരുനെൽവേലിയിൽ നിന്ന് പുലർച്ചെ 2.45ന് സർവീസ് ആരംഭിക്കും
∙ നമ്പർ 16729 പുനലൂർ – മധുര എക്സ്പ്രസ് തിരുനെൽവേലിയിൽ സർവീസ് അവസാനിപ്പിക്കും. ഇവയടക്കം 42 ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി
വഴിതിരിച്ചു വിട്ടവ
∙ നമ്പർ 16128 ഗുരുവായൂർ – ചെന്നൈ എഗ്‌മൂർ എക്സ്പ്രസ് വിരുദുനഗർ, മാനാമധുര, കാരൈക്കുടി വഴി സർവീസ് നടത്തും. ഈ ട്രെയിൻ മധുര, ഷോളവാരം, ഡിണ്ടിഗൽ, മണപ്പാറ സ്റ്റേഷനുകളിൽ പ്രവേശിക്കില്ല. ഇതടക്കം 18 ട്രെയിനുകൾ വഴിതിരിച്ചു വിട്ടു.