ADVERTISEMENT

ചെന്നൈ ∙ തമിഴ് സിനിമയിലെ ലൈറ്റ്മാന്മാർക്കുള്ള ധനശേഖരണാർഥം എ.ആർ.റഹ്മാൻ ഒരുക്കുന്ന സൂഫി സംഗീത സന്ധ്യ നാളെ നടക്കും.‘വിങ്സ് ഓഫ് ലവ്’ എന്നു പേരിട്ടിരിക്കുന്ന പരിപാടിയിൽ സൂഫി ഗാനങ്ങൾ മാത്രമാകും റഹ്മാൻ ആലപിക്കുക. നെഹ്‌റു സ്റ്റേഡിയത്തിൽ വൈകിട്ട് 7 മുതൽ 11.30 വരെയാണു പരിപാടി. ജാവേദ് അലി, ഡ്രംസ് വിദഗ്ധൻ ശിവമണി എന്നിവരും ഒപ്പമുണ്ടാകും. പ്രവേശനം പാസ് മൂലം.

മെട്രോ സർവീസ് രാത്രി 12 വരെ

സംഗീത പരിപാടി നടക്കുന്നതിനാൽ 19നു മെട്രോ സർവീസുകൾ അർധരാത്രി 12 വരെയുണ്ടാകും. വൈകിട്ട് 5 മുതൽ സെൻട്രൽ മെട്രോ സ്‌റ്റേഷൻ മുതൽ നെഹ്‌റു ഇൻഡോർ സ്‌റ്റേഡിയം വരെ സ്പെഷൽ ഫീഡർ സർവീസുകളുണ്ടാകും. എയർപോർട്ട് മെട്രോ, വിംകോ നഗർ, സെൻട്രൽ മെട്രോ, സെന്റ് തോമസ് മൗണ്ട് മെട്രോ ഉൾപ്പെടെ എല്ലാ ടെർമിനലുകളിൽ നിന്നുമുള്ള അവസാന ട്രെയിൻ രാത്രി 12നു പുറപ്പെടുമെന്നു മെട്രോ അധികൃതർ അറിയിച്ചു. മെട്രോ യാത്രക്കാർക്കും പൊതുജനത്തിനും മെട്രോ സ്റ്റേഷനുകളിലെ പാർക്കിങ് ഉപയോഗപ്പെടുത്താം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com