ADVERTISEMENT

ചെന്നൈ ∙ സംസ്ഥാനത്ത് ഉപയോഗത്തിലുള്ള 56,000 വ്യാജ സിം കാർഡുകൾ സൈബർ ക്രൈം പൊലീസ് ബ്ലോക്ക് ചെയ്തു. വ്യാജ പേരും മേൽവിലാസവും ഉപയോഗിച്ച് വിറ്റതായി കണ്ടെത്തിയതിനെ തുടർന്നാണ് ബ്ലോക്ക് ചെയ്തത്. ഇത്തരം സിം കാർഡുകൾ വിൽപന നടത്തിയ 5 പേരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. വിവിധ ജില്ലകളിലായി 12 കേസുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ട്. 

മൊബൈൽ ഫോൺ വഴിയുള്ള പണത്തട്ടിപ്പ് സംസ്ഥാനത്ത് വർധിച്ച സാഹചര്യത്തിൽ കൂടിയാണ് സൈബർ ക്രൈം പൊലീസ് കർശന നടപടികളിലേക്കു കടന്നത്. ബാങ്കിൽ നിന്നാണെന്നു പറഞ്ഞു ഉപഭോക്താക്കളെ വിളിക്കുകയും കെവൈസി, ആധാർ, പാൻ കാർഡ് തുടങ്ങിയവ അപ്ഡേറ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് ഒട്ടേറെ പേരിൽ നിന്നു പണം തട്ടുന്ന സംഭവങ്ങൾ വർധിച്ചിട്ടുണ്ട്. എന്നാൽ‌ സിം കാർഡ് ഉടമയുടെ പേരും വിലാസവും വ്യാജമായതിനാൽ യഥാർഥ പ്രതിയെ പിടികൂടാൻ പൊലീസ് ബുദ്ധിമുട്ട് നേരിടുന്നുണ്ട്. സിം കാർഡ് തട്ടിപ്പ് തടയുന്നതോടെ ഈ പ്രശ്നങ്ങൾക്കു പരിഹാരമാകുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com