ADVERTISEMENT

ചെന്നൈ ∙ തലയിൽ കല്ലുകൊണ്ടിടിച്ച്  ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മക്കളുമായി കടന്ന ഭർത്താവ് അറസ്റ്റിൽ. പഴനിക്കടുത്ത് പാപ്പംപട്ടി സ്വദേശി തിരുമൂർത്തിയാണ് കുടുംബവഴക്കിനെ തുടർന്ന് ഭാര്യ മാലതിയെ കൊലപ്പെടുത്തിയത്. കൽപ്പണിക്കാരനായ തിരുമൂർത്തി മദ്യലഹരിയിൽ ഭാര്യയുമായി വഴക്കിട്ടു. 

തർക്കത്തെ തുടർന്ന് പ്രകോപിതനായ ഇയാൾ ഭാര്യയുടെ തലയിൽ കല്ലുകൊണ്ട് ഇടിക്കുകയായിരുന്നു. ഭാര്യ മരിച്ചതായി മനസ്സിലായതോടെ രണ്ട് മക്കളുമായി തിരുമൂർത്തി കടന്നുകളഞ്ഞു. രാത്രി വൈകിയും വീട്ടിൽ വെളിച്ചമില്ലാത്തതു കണ്ട അയൽവാസികൾ നടത്തിയ അന്വേഷണത്തിലാണ് മാലതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com