ADVERTISEMENT
ചെന്നൈ ∙ മധുര-കൊല്ലം ദേശീയ പാതയിൽ ശ്രീവില്ലിപുത്തൂരിന് സമീപം ബസും വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വാൻ ഡ്രൈവർ ഉൾപ്പെടെ രണ്ടുപേർ മരിച്ചു. 11 പേർക്കു പരുക്കേറ്റു. നാൽപതിലധികം യാത്രക്കാരുമായി ഊട്ടിയിൽ നിന്നു പോയ സർക്കാർ ബസും വാനും നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ വാൻ ഡ്രൈവർ ശ്രീധർ (31), വാനിലെ യാത്രക്കാരൻ രഘു (24) എന്നിവർ സംഭവസ്ഥലത്തുവച്ച് മരിച്ചു. പരുക്കേറ്റവരെ പൊലീസെത്തി ശ്രീവില്ലിപുത്തൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com