കത്തിരിക്കാലം ഇന്നു തീരും; ചൂടിന് ശമനമാകും
Mail This Article
×
ചെന്നൈ ∙ചൂട് രൂക്ഷമാകുന്ന കത്തിരി വെയിലിന് ഇന്ന് ശമനമാകും. അഗ്നി നക്ഷത്രം എന്നും വിളിക്കുന്ന ഇക്കാലത്താണ് ചൂട് പാരമ്യത്തിലെത്തുക. ചിത്തിര മാസം 21 മുതൽ വൈകാശി 14 വരെയുള്ള 25 ദിവസമാണ് കത്തിരിക്കാലം. ഈ വർഷം ഇത് മേയ് 4 മുതൽ 29 വരെ ആയിരുന്നു. അഗ്നിനക്ഷത്രം ആരംഭിച്ചത് മുതൽ മിക്ക ജില്ലകളിലും ചൂട് 40 ഡിഗ്രിക്കു മുകളിലെത്തി. ചെന്നൈ ഉൾപ്പെടെ ചിലയിടങ്ങളിൽ 43 ഡിഗ്രിക്കു മുകളിൽ ചൂട് രേഖപ്പെടുത്തി.
കടുത്ത ചൂട് കണക്കിലെടുത്ത് സ്കൂൾ തുറക്കുന്നത് ജൂൺ 7ലേക്കു മാറ്റിയിരുന്നു. വടക്കൻ തമിഴ്നാട്ടിലാണ് കത്തിരിച്ചൂട് രൂക്ഷമായത്. പലയിടങ്ങളിലും വേനൽ മഴ പെയ്തതിനെ തുടർന്ന് ചൂട് കുറഞ്ഞെങ്കിലും ചെന്നൈ അടക്കമുള്ള പ്രദേശങ്ങളിൽ ചൂട് തുടരുകയാണ്. കത്തിരിക്കാലം അവസാനിക്കുന്നതോടെ ചൂട് കുറയുമെന്ന പ്രതീക്ഷയിലാണ് നഗരവാസികൾ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.