ADVERTISEMENT

ചെന്നൈ ∙ തമിഴ്‌നാട് സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് കോർപറേഷൻ ബസുകളിലെ റിസർവ്ഡ് സീറ്റുകളുടെ എണ്ണം കൂട്ടി.  ഇന്നു മുതൽ ആകെ ബസുകളിലെ 62,464 സീറ്റുകൾ റിസർവ്ഡ് വിഭാഗത്തിൽ ഉൾപ്പെടുത്തിയതായി ഗതാഗത മന്ത്രി എസ്.എസ്.ശിവശങ്കർ അറിയിച്ചു. നേരത്തെ 51,046 സീറ്റുകളാണുണ്ടായിരുന്നത്. 

200 കിലോമീറ്ററിലധികം സർവീസ് നടത്തുന്ന സർക്കാർ ബസുകളിൽ ഈ സൗകര്യം ലഭ്യമാണ്. മധുര, കോയമ്പത്തൂർ, തിരുനെൽവേലി, സേലം തുടങ്ങിയ പ്രധാന നഗരങ്ങളിൽ നിന്ന് യാത്ര ചെയ്യുന്ന യാത്രക്കാരുടെ സൗകര്യാർഥമാണു റിസർവേഷൻ സീറ്റുകളുടെ എണ്ണം കൂട്ടിയത്. വെബ്സൈറ്റ് വഴിയോ tnstc മൊബൈൽ ആപ്പ് വഴിയോ ടിക്കറ്റ് ബുക്ക് ചെയ്യാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com