ADVERTISEMENT

ചെന്നൈ ∙ ചരിത്രത്തിലാദ്യമായി നഗരത്തിലെ പ്രതിദിന വൈദ്യുതി ഉപയോഗം 9.16 കോടി യൂണിറ്റ് കടന്നു. വ്യാഴാഴ്ച മാത്രം ചെന്നൈ നഗരത്തിൽ 3872 മെഗാവാട്ട് വൈദ്യുതി ഉപയോഗിച്ചതായാണ് കണക്ക്. ഇതിനു മുൻപ് ഏറ്റവും കൂടിയ വൈദ്യുതി ഉപയോഗം രേഖപ്പെടുത്തിയത് കഴി‍ഞ്ഞ 2നായിരുന്നു.

9.06 കോടി യൂണിറ്റാണ് അന്നത്തെ ഉപയോഗം.നഗരവാസികൾക്ക് ആവശ്യമായ വൈദ്യുതി യാതൊരു തടസ്സവും കൂടാതെ ലഭ്യമാക്കാൻ സാധിച്ചതായി വൈദ്യുതി വകുപ്പ് മന്ത്രി വി.സെന്തിൽ ബാലാജി പറഞ്ഞു. ആഴ്ചകളായി തുടരുന്ന കടുത്ത ചൂടാണ് വൈദ്യുതി ഉപയോഗം കൂടാനുള്ള പ്രധാന കാരണം. 

വീണ്ടും 41 ഡിഗ്രി 

കഴിഞ്ഞ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ നഗരത്തിൽ പരക്കെ മഴ ലഭിച്ചതിനെ തുടർന്ന് അൽപം കുറഞ്ഞ താപനില വെള്ളിയാഴ്ചയോടെ വീണ്ടും വർധിച്ചു. നുങ്കംപാക്കത്ത് രേഖപ്പെടുത്തിയ ഉയർന്ന താപനില 41.1 ഡിഗ്രി സെൽഷ്യസാണ്. അടുത്ത ഏതാനും ദിവസങ്ങളിൽ താപനില 2 – 3 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുള്ളതായി മേഖലാ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com