വിമാനത്താവളത്തിൽ നിർമാണം; ടി3 ടെർമിനൽ അടച്ചിടും

delhi-plane
SHARE

ചെന്നൈ ∙ രാജ്യാന്തര വിമാനത്താവളത്തിലെ പുതിയ ഇന്റഗ്രേറ്റഡ് ടെർമിനലിന്റെ ബാക്കി ഭാഗത്തിന്റെ ജോലികൾ പൂർത്തിയാക്കുന്നതിന്റെ ഭാഗമായി ടി3 ടെർമിനൽ അടുത്ത മാസം മുതൽ അടച്ചിടും. കെട്ടിടത്തിൽ നിന്ന് ഇലക്ട്രിക്കൽ ഉപകരണങ്ങൾ നീക്കിത്തുടങ്ങി. അടുത്ത മാസത്തോടെ ഈ ടെർമിനൽ പൊളിക്കും. 2,467 കോടി രൂപ ചെലവിലാണു നിർമാണം. 1,36,295 ചതുരശ്ര മീറ്ററിൽ വ്യാപിച്ചുകിടക്കുന്ന പുതിയ സംയോജിത ടെർമിനൽ കെട്ടിടത്തിന്റെ ആദ്യഭാഗം ഏപ്രിലിൽ ഉദ്ഘാടനം ചെയ്തിരുന്നു. 2 വർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാകുമ്പോൾ, ചെന്നൈ വിമാനത്താവളത്തിന്റെ ശേഷി 17 ദശലക്ഷം യാത്രക്കാരിൽ നിന്ന് 35 ദശലക്ഷം യാത്രക്കാരായി ഉയരും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കല്യാണ തേൻനിലാ...

MORE VIDEOS