ADVERTISEMENT
ചെന്നൈ ∙ മെട്രോ ട്രെയിനുകളുടെ വാതിലുകളുടെ പ്രവർത്തനം തടസ്സപ്പെടുത്തുന്ന യാത്രക്കാർക്കെതിരെ മുന്നറിയിപ്പുമായി ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡ് (സിഎംആർഎൽ). വാതിലുകളുടെ പ്രവർത്തനം ചില ‌യാത്രക്കാർ തുടർച്ചയായി തടസ്സപ്പെടുത്തുന്നതായി പരാതി ഉയർന്നതിനാലാണു മുന്നറിയിപ്പ്. ഇത്തരം പ്രവൃത്തികൾ നിയമലംഘനമാണെന്നും ഓപ്പറേഷൻസ് ആൻഡ് മെയ്ന്റനൻസ് നിയമപ്രകാരം 4 വർഷം വരെ തടവും 5,000  രൂപ വരെ പിഴയും ലഭിക്കുമെന്നും സിഎംആർഎൽ അറിയിച്ചു. നിയമലംഘനം ശ്രദ്ധയിൽപെട്ടാൽ കസ്റ്റമർ കെയർ ഹെൽപ്‌ലൈനിൽ റിപ്പോർട്ട് ചെയ്യുന്നതിന് 1860 425 1515.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com