ADVERTISEMENT

ചെന്നൈ ∙ ഡെങ്കിപ്പനി ബാധിച്ച് തിരുപ്പത്തൂരിൽ 5 വയസ്സുകാരി മരിച്ചു. മണികണ്ഠൻ–സുമിത്ര ദമ്പതികളുടെ മകൾ അഭിനിധിയാണു മരിച്ചത്. ഏതാനും ദിവസം മുൻപു പനി ബാധിച്ച അഭിനിധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും പിന്നീട് ഭേദപ്പെട്ടതിനെ തുടർന്നു വീട്ടിലേക്കു തിരികെയെത്തിയിരുന്നു. എന്നാൽ 26നു വീണ്ടും പനിയും ഛർദിയും അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

സംസ്ഥാനത്ത് ഈ വർഷം ഡെങ്കിപ്പനി ബാധിച്ച് 4 പേരാണ് മരിച്ചത്. മുൻ വർഷത്തെ അപേക്ഷിച്ച് ഡെങ്കിപ്പനി വ്യാപനം ഇത്തവണ കൂടുതലാണ്. പ്രതിരോധനടപടികൾ ഊർജിതമാക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ ഒന്നു മുതൽ സംസ്ഥാനത്തുടനീളം 1,000 മെഡിക്കൽ ക്യാംപുകൾ സംഘടിപ്പിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com