ആവശ്യത്തിന് മഴ ലഭിക്കുമെന്ന് പ്രവചനം

Mail This Article
ചെന്നൈ ∙ വടക്കു കിഴക്കൻ കാലവർഷത്തിന്റെ ഭാഗമായി തമിഴ്നാട്ടിൽ ആവശ്യത്തിനു മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു. 88%–112% മഴ ലഭിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. തെക്കു പടിഞ്ഞാറൻ കാലവർഷം പതിനഞ്ചോടെ പൂർണമായും പിൻവാങ്ങുമെന്നും 20ന് വടക്കു കിഴക്കൻ കാലവർഷം ആരംഭിച്ചേക്കുമെന്നും അറിയിച്ചു. ഒക്ടോബർ മുതൽ ഡിസംബർ വരെയാണു തമിഴ്നാട്ടിൽ വടക്കു കിഴക്കൻ കാലവർഷം. ഈ മഴക്കാലത്തെ പ്രധാനമായും ആശ്രയിക്കുന്ന ചെന്നൈയ്ക്കു വലിയ ആശ്വാസം നൽകുന്നതാണു കാലാവസ്ഥാ വിഭാഗത്തിന്റെ പ്രവചനം.
അതേസമയം, തെക്കു പടിഞ്ഞാറൻ കാലവർഷത്തിന്റെ ഭാഗമായി ചെന്നൈയിൽ ഇത്തവണ അധിക മഴ ലഭിച്ചു. 45% അധിക മഴയാണു നഗരത്തിൽ പെയ്തത്. അതുകൊണ്ടു തന്നെ വടക്കു കിഴക്കൻ കാലവർഷം അൽപം കുറഞ്ഞാലും കാര്യമായി ബാധിക്കില്ലെന്നാണു കരുതുന്നത്. പൂണ്ടിയിൽ ഇപ്പോൾ വെള്ളത്തിന്റെ അളവ് ഉയർന്ന നിലയിലാണുള്ളത്.