നടി ഗായത്രി രഘുറാം അണ്ണാഡിഎംകെയിൽ
Mail This Article
×
ചെന്നൈ ∙ ബിജെപി സംസ്ഥാന നേതൃത്വവുമായുള്ള തുടർച്ചയായ പോരിനു പിന്നാലെ പാർട്ടി വിട്ട നടി ഗായത്രി രഘുറാം അണ്ണാഡിഎംകെയിൽ ചേർന്നു. പാർട്ടി അധ്യക്ഷൻ എടപ്പാടി കെ.പളനിസാമിയുടെ ചെന്നൈയിലെ വസതിയിലെത്തിയാണ് അംഗത്വം സ്വീകരിച്ചത്.
ബിജെപി നേതാവ് തിരുച്ചി സൂര്യ വനിതാ അംഗത്തോട് അപമര്യാദയായി സംസാരിച്ച സംഭവത്തിൽ പരസ്യ വിമർശനവുമായി രംഗത്തെത്തിയതോടെയാണു പാർട്ടി നേതൃത്വവുമായി പോര് ആരംഭിച്ചത്. കെ.അണ്ണാമലൈയുടെ നേതൃത്വത്തിലുള്ള ബിജെപിയിൽ സ്ത്രീകൾ സുരക്ഷിതരല്ലെന്നു പറഞ്ഞായിരുന്നു പാർട്ടി തമിഴ് വികസന വിഭാഗം അധ്യക്ഷയായിരുന്ന ഗായത്രി ജനുവരിയിൽ ബിജെപിയിൽ നിന്നിറങ്ങിയത്. ‘നക്ഷത്ര കണ്ണുള്ള രാജകുമാരൻ അവനുണ്ടൊരു രാജകുമാരി’ എന്ന മലയാള സിനിമയിൽ നായികയായി അഭിനയിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.