ADVERTISEMENT

ചെന്നൈ ∙ എല്ലാ വിദ്യാർഥികൾക്കും നാടക പരിശീലനം നൽകാൻ മാതാപിതാക്കൾ തയാറാകണമെന്ന് നടനും നടികർ സംഘം പ്രസിഡന്റുമായ നാസർ ആവശ്യപ്പെട്ടു. ലോക നാടക ദിനത്തോട് അനുബന്ധിച്ച് സിടിഎംഎ സംഘടിപ്പിച്ച സമ്മേളനത്തിൽ മുഖ്യാതിഥിയായി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വിദ്യാർഥികളുടെ ആശയവിനിമയ കഴിവുകൾ വികസിപ്പിക്കാൻ ഏറ്റവും മികച്ച മാർഗമാണ് നാടക പരിശീലനമെന്നും നാസർ പറഞ്ഞു.

സിടിഎംഎ വൈസ് പ്രസിഡന്റ് പി‌.നന്ദകുമാർ അധ്യക്ഷനായ സമ്മേളനത്തിൽ തമിഴ് നാടക പ്രവർത്തകൻ പ്രളയൻ, എ.വി.അനൂപ്, സി.ജി.രാജേന്ദ്രബാബു എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. കെ.ആർ.നാരായണൻ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്‌സ് ഡയറക്ടർ ജിജോയ് പി.രാജഗോപാൽ, ചെന്നൈയിലെ പ്രമുഖ നാടക പ്രവർത്തകരായ സഹദേവൻ, വള്ളത്തോൾ ഉണ്ണിക്കൃഷ്ണൻ, പി.പി.ശശി, ബേബി ബാബു, അഖിലേന്ത്യാ റെയിൽവേ നാടക മത്സരത്തിൽ പുരസ്കാരങ്ങൾ നേടിയ മിസ്‌ന മുഹമ്മദ്, സുഭാഷ് മംഗലം എന്നിവരെ ആദരിച്ചു. സിടിഎംഎ ജനറൽ സെക്രട്ടറി എം.പി അൻവർ, ട്രഷറർ ആർ.രാധാകൃഷ്ണൻ, പ്രോജക്ട് ചെയർമാൻ സോമൻ കൈതക്കാട്, വൈസ് പ്രസിഡന്റ് എൻ.മുരളീധരൻ നമ്പ്യാർ, ചീഫ് കോഓർഡിനേറ്റർ കെ.ജെ.അജയകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

ലോക നാടക ദിനാഘോഷത്തിന്റെ ഭാഗമായി സിടിഎംഎ സംഘടിപ്പിച്ച നാടകക്കളരി ജിജോയ് പി.രാജഗോപാൽ നേതൃത്വം നൽകുന്നു. ചിത്രം: മനോരമ
ലോക നാടക ദിനാഘോഷത്തിന്റെ ഭാഗമായി സിടിഎംഎ സംഘടിപ്പിച്ച നാടകക്കളരി ജിജോയ് പി.രാജഗോപാൽ നേതൃത്വം നൽകുന്നു. ചിത്രം: മനോരമ

രാവിലെ ആരംഭിച്ച നാടക കളരിക്കും സംവാദത്തിനും ജിജോയ് പി.രാജഗോപാൽ നേതൃത്വം നൽകി. അഭിനയം, നാടാകാവതരണത്തിന്റെ സാങ്കേതിക വശങ്ങൾ തുടങ്ങിയവയെക്കുറിച്ചുള്ള ചർച്ചകളും പരിശീലനവും നടന്നു. ക്യാംപിൽ പങ്കെടുത്തവരുടെ തൽസമയ നാടകാവതരണങ്ങളും അരങ്ങേറി. സിടിഎംഎ അംഗസംഘടനകൾ അവതരിപ്പിച്ച 5 ചെറു നാടകങ്ങൾ അവതരണങ്ങളുടെ വ്യത്യസ്തതയിലൂടെ കാണികളുടെ മനം കവർന്നു.

‘മീനാക്ഷി’ (ചെന്നൈ നാടകവേദി), ‘തെണ്ടി അഥവാ ..’ (അമിഞ്ചിക്കര മലയാളി സമാജം), ‘ഒറ്റ’ (ആവഡി കേരള സമാജം), ‘മൃത്തിക’ (മദ്രാസ് കേരള സമാജം), ‘പൂവൻ പഴം’ (ഐസിഎഫ് കൈരളി അസോസിയേഷൻ) എന്നീ നാടകങ്ങളാണ് അവതരിപ്പിച്ചത്. കോഓർഡിനേറ്റർമാരായ ഗോപാലകൃഷ്ണൻ, ഡൗട്ടൻ മോഹൻ, സനൽ കുമാർ, സിടിഎംഎ ഭാരവാഹികളായ സോജൻ ജോസഫ്, എ.എം.ബിജു, നിർവാഹക സമിതി അംഗങ്ങളായ കെ.പി.രതീഷ്, കെ.നവീൻ, ആർ രാജ്കുമാർ, കെ.എം.ജയൻ തുടങ്ങിയവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com