ADVERTISEMENT

ചെന്നൈ ∙ കേരളത്തിൽ നിന്നുള്ളവയുൾപ്പെടെ ചില ട്രെയിനുകൾ ഇന്നും നാളെയും ചെന്നൈ സെൻട്രലിൽ പ്രവേശിക്കില്ലെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു. സെൻട്രൽ സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ താൽക്കാലിക ക്രമീകരണം എന്ന നിലയിൽ ചില ട്രെയിനുകൾ ആവഡി, തിരുവള്ളൂർ എന്നിവിടങ്ങളിൽ യാത്ര അവസാനിപ്പിക്കുകയും ചെയ്യും.  

∙ ഇന്ന് വൈകിട്ട് 3.20ന് ആലപ്പുഴയിൽ നിന്ന് പുറപ്പെടുന്ന സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് (നമ്പർ. 22640) തിരുവള്ളൂരിൽ യാത്ര അവസാനിപ്പിക്കും.

∙ ഇന്ന് രാവിലെ 6ന് ആലപ്പുഴയിൽ നിന്നു പുറപ്പെടുന്ന ധൻബാദ് എക്സ്പ്രസും (13352) രാവിലെ 6.35ന് കൊച്ചുവേളിയിൽ നിന്നു പുറപ്പെടുന്ന ഖരഗ്പുർ രപ്തിസാഗർ എക്സ്പ്രസും (12512) സെൻട്രലിൽ പ്രവേശിക്കാതെ പെരമ്പൂർ വഴി തിരിച്ചുവിടും. രണ്ട് ട്രെയിനുകൾക്കും പെരമ്പൂരിൽ സ്റ്റോപ്പുണ്ടാകും.

∙ ഇന്നലെ വൈകിട്ട് 4.45ന് ഇൻഡോറിൽ നിന്ന് കൊച്ചുവേളിക്കു പുറപ്പെട്ട സൂപ്പർ ഫാസ്റ്റ് എക്സ്പ്രസും (22645) രാവിലെ 11.35ന് ധൻബാദിൽ നിന്നു പുറപ്പെട്ട ആലപ്പുഴ എക്സ്പ്രസും (13351) സെൻട്രലിൽ എത്താതെ പെരമ്പൂർ വഴി കടന്നു പോകും. രണ്ടു ട്രെയിനുകൾക്കും പെരമ്പൂരിൽ സ്റ്റോപ്പുണ്ടാകും.

∙ ഇന്നു വൈകിട്ട് പുറപ്പെടുന്ന ഈറോഡ് – ചെന്നൈ സെൻട്രൽ യേർക്കാട് എക്സ്പ്രസ് (22650), ബെംഗളൂരു – ചെന്നൈ സെൻട്രൽ മെയിൽ (12658) എന്നിവ ആവഡിയിൽ യാത്ര അവസാനിപ്പിക്കും.

∙ ഇന്ന് വൈകിട്ട് സെൻട്രലിൽ നിന്ന് പുറപ്പെടേണ്ട ബെംഗളൂരു മെയിൽ (12657) രാത്രി 10.50ന് ചെന്നൈ ബീച്ച് സ്റ്റേഷനിൽ നിന്നായിരിക്കും പുറപ്പെടുക.

∙ ഇന്ന് വൈകിട്ട് സെൻട്രലിൽ നിന്ന് പുറപ്പെടേണ്ട ഈറോഡ് യേർക്കാട് എക്സ്പ്രസ് രാത്രി 11ന് ചെന്നൈ എഗ്‌മൂറിൽ നിന്നായിരിക്കും പുറപ്പെടുക.

∙ ഇന്നലെ രാത്രി 11.55ന് ഹൗറയിൽ നിന്ന് പുറപ്പെട്ട ചെന്നൈ മെയിൽ (12839) ചെന്നൈ ബീച്ചിൽ യാത്ര അവസാനിപ്പിക്കും.

∙ നാളെ രാവിലെ 7ന് സെൻട്രലിൽ നിന്നു പുറപ്പെടേണ്ട ഷാലിമാർ കൊറമണ്ഡൽ എക്സ്പ്രസ് ചെന്നൈ ബീച്ചിൽ നിന്നായിരിക്കും പുറപ്പെടുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com