ആൾക്കൂട്ടവുമായി ബൂത്തിൽ; നടൻ വിജയ്ക്കെതിരെ പരാതി

Mail This Article
×
ചെന്നൈ ∙ ഇരുന്നൂറിലധികം പേരുമായി പോളിങ് ബൂത്തിൽ കയറി ബുദ്ധിമുട്ടുണ്ടാക്കിയെന്നും വരിതെറ്റിച്ച് വോട്ടു ചെയ്തെന്നും നടനും തമിഴക വെട്രിക് കഴകം നേതാവുമായ വിജയ്ക്കെതിരെ പൊലീസിൽ പരാതി. കഴിഞ്ഞ ദിവസം വോട്ടു ചെയ്യാനായി നീലാങ്കരയിലെ ബൂത്തിലെത്തിയ നടനെ കാണാൻ ആരാധകർ കൂടിയിരുന്നു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവ് പ്രകാരം പോളിങ് സ്റ്റേഷന്റെ 100 മീറ്ററിനുള്ളിൽ പത്തിൽ കൂടുതൽ ആളുകൾ ഒത്തുകൂടാൻ പാടില്ല.
എന്നാൽ വിജയ് ആൾക്കൂട്ടമുണ്ടാക്കിയെന്നും ഗതാഗതക്കുരുക്ക് ഉണ്ടാക്കുയെന്നും സാമൂഹിക പ്രവർത്തകനായ സെൽവം നൽകിയ പരാതിയിൽ പറയുന്നു. ക്യൂവിൽ നിൽക്കാതെ പൊലീസിന്റെ സഹായത്തോടെ അകത്തു കയറി വോട്ടു ചെയ്ത്, കാത്തുനിന്ന വോട്ടർമാരെ അപമാനിച്ചു. ഇതിനിടെ, വിജയ് വീട്ടിൽ നിന്ന് ഇറങ്ങിയപ്പോൾ ആരാധകരെ അറിയിച്ചിരുന്നുവെന്ന ആരോപണവും ഉയരുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.