ആംസ്ട്രോങ്ങിന്റെ കുടുംബത്തിന് സ്റ്റാലിന്റെ ഉറപ്പ്: ശക്തമായ നടപടി; വേണ്ടതെല്ലാം ചെയ്യും

Mail This Article
ചെന്നൈ ∙ ബിഎസ്പി നേതാവ് കെ.ആംസ്ട്രോങ്ങിന്റെ കൊലപാതകത്തിന് ഉത്തരവാദികളായവർക്കെതിരെ ശക്തമായ നടപടി ഉറപ്പാക്കാൻ വേണ്ടതെല്ലാം ചെയ്യുമെന്നു മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ കുടുംബാംഗങ്ങൾക്ക് ഉറപ്പുനൽകി. വസതിയിലെത്തിയ മുഖ്യമന്ത്രി ആംസ്ട്രോങ്ങിന്റെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷം കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. കൊലപാതകക്കേസിലെ അന്വേഷണ പുരോഗതി ഉൾപ്പെടെയുള്ള വിവരങ്ങൾ ആവശ്യപ്പെട്ട് തമിഴ്നാട് സർക്കാരിനും ഡിജിപിക്കും ദേശീയ പട്ടികജാതി കമ്മിഷൻ നോട്ടിസ് അയച്ചു. സംസ്ഥാനത്തെ ക്രമസമാധാന നിലയെക്കുറിച്ച് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചീഫ് സെക്രട്ടറി,
ആഭ്യന്തര സെക്രട്ടറി, ഉന്നത പൊലീസ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്ത യോഗം നടത്തി. അണ്ണാഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ.പളനിസാമി, പിഎംകെ നേതാവ് അൻപുമണി രാംദാസ് എന്നിവരും ആംസ്ട്രോങ്ങിന്റെ വീട്ടിലെത്തി.