‘പ്രൊഫൈസ്’ നവംബറിൽ കണ്ണൂരിൽ
Mail This Article
ചെന്നൈ ∙ വിസ്ഡം ഇസ്‌ലാമിക് യൂത്ത് ഓർഗനൈസേഷൻ സംഘടിപ്പിക്കുന്ന പ്രഫഷനൽ ഫാമിലി കോൺഫറൻസ്, ‘പ്രൊഫൈസ്’ നവംബർ 16, 17 തീയതികളിൽ കണ്ണൂരിൽ നടക്കും. ഡോ. അലി അജ്മാൻ പ്രൊഫൈസ് പ്രഖ്യാപനം നിർവഹിച്ചു. ടിഎൻസിസി പ്രസിഡന്റ് കെ.സെൽവപെരുന്തകെ മുഖ്യാതിഥിയായിരുന്നു. വിസ്ഡം സംസ്ഥാന പ്രസിഡന്റ് കെ.താജുദ്ദീൻ സ്വലാഹി അധ്യക്ഷനായ യോഗം സെക്രട്ടറി ഹാരിസ് ബിൻ സലീം ഉദ്ഘാടനം ചെയ്തു.
ഇന്ത്യയിലെ മികച്ച വിദ്യാർഥികൾ തൊഴിൽ നേടി വിദേശത്തേക്ക് പോകുന്നതു രാജ്യത്തിനു വലിയ നഷ്ടമാണെന്നു സമ്മേളനം അഭിപ്രായപ്പെട്ടു. പഠനത്തിനും തൊഴിലിനുമായി ആളുകൾ സമീപ സംസ്ഥാനങ്ങളെ കൂടുതൽ ആശ്രയിക്കുന്ന സാഹചര്യത്തിൽ അന്തർ സംസ്ഥാന യാത്രാ സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ സംസ്ഥാന സർക്കാരുകൾ ശ്രമിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
വിസ്ഡം സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ.നിഷാദ് സലഫി, ഡോ. പി.പി.നസീഫ്, ഡോ. വി.പി.ബഷീർ, സി.ഇസ്മായിൽ, പി.പി.അബ്ദുൽ റഷീദ്, ടി.കെ.നസീർ, എ.പി.മുനവ്വർ സ്വലാഹി, കെ.പി.മുഹമ്മദ് ഷമീൽ, ഡോ. അഹസനു സമാൻ, ഡോ. മുഹമ്മദ് ഫഹീം, യൂനുസ് പട്ടാമ്പി, ഡോ. ഉനൈസ്, ശരീഫ് കാര എന്നിവർ പ്രസംഗിച്ചു.