ADVERTISEMENT

ചെന്നൈ ∙ ചെന്നൈ – കൊച്ചുവേളി – ചെന്നൈ റൂട്ടിൽ ഇന്നും 21നും സ്പെഷൽ എസി ട്രെയിൻ സർവീസ് നടത്തും. നമ്പർ 06043 ചെന്നൈ – കൊച്ചുവേളി എസി എക്സ്പ്രസ് ഇന്നും 21നും ഉച്ചയ്ക്ക് 3.45 പുറപ്പെട്ട് പിറ്റേന്നു രാവിലെ 8.30 കൊച്ചുവേളിയിലെത്തും. മടക്ക സർവീസ് (06044) 15നും 22നും വൈകിട്ട് 6.25നു കൊച്ചുവേളിയിൽ നിന്നു പുറപ്പെട്ട് പിറ്റേന്ന് 11.25ന് ആണ് ചെന്നൈയിലെത്തുക. 

റിസർവേഷൻ തുടങ്ങി.15 എസി 3 ടയർ കോച്ചുകളാണു ട്രെയിനിലുള്ളത്. പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കൊല്ലം എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്. സ്വാതന്ത്ര്യ ദിനവും വാരാന്ത്യവും കൂടിയെത്തിയതോടെ കേരളത്തിലേക്കുള്ള ട്രെയിനുകളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. തെക്കൻ മേഖലയിലേക്കും വടക്കൻ മേഖലയിലേക്കുമുള്ള ട്രെയിനുകളിൽ വെയ്റ്റ് ലിസ്റ്റ് പട്ടിക 100ന് അടുത്തെത്തിയിട്ടുണ്ട്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com