ചെന്നൈയിൽനിന്ന് കൊച്ചുവേളിയിലേക്ക് ഓണം സ്പെഷൽ ട്രെയിൻ 6 മുതൽ
Mail This Article
ചെന്നൈ ∙ ഓണത്തിരക്ക് കണക്കിലെടുത്ത് താംബരം– മധുര– തിരുച്ചിറപ്പള്ളി– കൊല്ലം വഴി കൊച്ചുവേളിയിലേക്കും തിരിച്ചും 6 മുതൽ വെള്ളി, ഞായർ ദിവസങ്ങളിൽ ദക്ഷിണ റെയിൽവേ പ്രത്യേക എസി ട്രെയിൻ പ്രഖ്യാപിച്ചു.
∙ നമ്പർ 06035: താംബരം– കൊച്ചുവേളി വീക്ക്‌ലി സ്പെഷൽ 6നും, 13, 20 തീയതികളിലും രാത്രി 7.30നു താംബരത്തു നിന്നു പുറപ്പെട്ട് പിറ്റേന്നു രാവിലെ 10നു കൊല്ലത്തും 11.30നു കൊച്ചുവേളിയിലുമെത്തും. മടക്കസർവീസ് (06036) 7, 14, 21 തീയതികളിൽ ഉച്ചയ്ക്ക് 3.35 കൊച്ചുവേളിയിൽ നിന്നു പുറപ്പെട്ട് പിറ്റേന്നു രാവിലെ 7.35നു താംബരത്തെത്തും.
∙ നമ്പർ 06153: താംബരം– കൊച്ചുവേളി വീക്ക്‌ലി സ്പെഷൽ 8,15, 22 തീയതികളിൽ രാത്രി 9.40നു താംബരത്തു നിന്നു പുറപ്പെട്ട് പിറ്റേന്ന് ഉച്ചയ്ക്ക് 1.40നു കൊച്ചുവേളിയിലെത്തും. മടക്കസർവീസ് (06154) കൊച്ചുവേളിയിൽ നിന്ന് 9, 16, 23 തീയതികളിൽ ഉച്ചയ്ക്ക് 3.35നു പുറപ്പെട്ട് പിറ്റേന്നു രാവിലെ 7.35നു താംബരത്തെത്തും.
ഇരുസർവീസുകൾക്കും പുനലൂർ, ആവണീശ്വരം, കൊട്ടാരക്കര, കുണ്ടറ, കൊല്ലം എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്. റിസർവേഷൻ ആരംഭിച്ചു.