‘ഇൻക്ലൂസീവ് ഇന്ത്യ’ പ്രചാരണത്തിന് ജയറാമും
Mail This Article
ചെന്നൈ ∙ ഭിന്നശേഷിക്കാരെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചു ബോധവൽക്കരണം നടത്തുന്നതിന് മജിഷ്യൻ ഗോപിനാഥ് മുതുകാട് ആരംഭിക്കുന്ന ‘ഇൻക്ലൂസീവ് ഇന്ത്യ’ ഭാരതയാത്രയുടെ പ്രചാരണ പരിപാടിയിൽ നടൻ ജയറാം മുഖ്യാതിഥിയായി. സിടിഎംഎയുടെ സഹകരണത്തോടെ നടത്തിയ പരിപാടിയിൽ ഗോപിനാഥ് മുതുകാട് വിശിഷ്ടാതിഥിയായി. സിടിഎംഎ ചെയർമാൻ ഗോകുലം ഗോപാലൻ, പ്രസിഡന്റ് വി.സി.പ്രവീൺ, ഉപദേശകർ എ.വി.അനൂപ്, ജനറൽ സെക്രട്ടറി എം.പി.അൻവർ, മുൻ പ്രസിഡന്റ് എം.നന്ദഗോവിന്ദ്, ട്രഷറർ ആർ.രാധാകൃഷ്ണൻ, പ്രോജക്ട്സ് ചെയർമാൻ സോമൻ കൈതക്കാട്, നിയമോപദേഷ്ടാവ് എം.കെ.ഗോവിന്ദൻ, മദ്രാസ് കേരള സമാജം പ്രസിഡന്റ് എം.ശിവദാസൻ പിള്ള, സങ്കൽപ് സ്ഥാപക ഡയറക്ടർ സുലത അജിത്, കൗൺസലേഴ്സ് ഫൗണ്ടേഷൻ പ്രതിനിധി പരമേശ്വരി തുടങ്ങിയവർ പ്രസംഗിച്ചു.
ഭിന്നശേഷിക്കാരോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടിൽ മാറ്റം വരുത്തുക, തുല്യനീതി ഉറപ്പാക്കുക തുടങ്ങിയ കാര്യങ്ങൾ ഉയർത്തിക്കാട്ടി, മാജിക്കിന്റെ അകമ്പടിയോടെയാണു ഗോപിനാഥ് മുതുകാട് ഇൻക്ലൂസീവ് ഇന്ത്യ യാത്ര നടത്തുക. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന ഡിഫറന്റ് ആർട്ട് സെന്ററിലെ ഭിന്നശേഷിക്കാരായ കുട്ടികളുടെ കലാപ്രകടനങ്ങളും അരങ്ങേറി.