തിരുപ്പതി തിരുക്കുട പദയാത്ര; 2ന് ഗതാഗത നിയന്ത്രണം
Mail This Article
ചെന്നൈ ∙ ഹിന്ദു ധർമാർഥ സമിതി നടത്തുന്ന തിരുപ്പതി തിരുക്കുട പദയാത്ര കണക്കിലെടുത്ത് ബ്രോഡ്‌വേ, പാരിസ് തുടങ്ങിയ സ്ഥലങ്ങളിൽ നാളെ രാവിലെ 8 മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. പദയാത്ര അവസാനിക്കുന്നതു വരെയാണ് നിയന്ത്രണം.
– എൻഎസ്‌സി ബോസ് റോഡ്, മിന്റ് റോഡ് എന്നിവിടങ്ങളിലും സമീപ റോഡുകളിലും രാവിലെ 8 മുതൽ വാഹനങ്ങൾ അനുവദിക്കില്ല. യാത്രക്കാർ ഇവിആർ പെരിയാർ ശാല, രാജാജി ശാല, ബേസിൻ ബ്രിജ് റോഡ്, പ്രകാശം ശാല തുടങ്ങിയ റോഡുകൾ ഉപയോഗിക്കണം.
– വാൾടാക്സ് റോഡിലേക്കും സമീപ റോഡുകളിലേക്കും ഉച്ചയ്ക്കു 3 മുതൽ പദയാത്ര കടന്നുപോകുന്നതു വരെ വാഹനങ്ങൾക്ക് പ്രവേശനമില്ല. പദയാത്ര ഡിമലോസ് പോയിന്റിൽ എത്തുന്നതോടെ ചൂളൈ റൗണ്ടിൽ നിന്നുള്ള വാഹനങ്ങൾ ചൂളൈ ഹൈറോഡ്, രാജാ മുത്തയ്യ ശാല വഴി തിരിച്ചുവിടും. പദയാത്ര ചൂളൈ റൗണ്ടിൽ എത്തുമ്പോൾ മോസ്ക് പോയിന്റിൽ നിന്നുള്ള വാഹനങ്ങൾ വെപ്പേരി ഹൈറോഡ് വഴി തിരിച്ചുവിടും. ചൂളൈ ഹൈറോഡ്, നാരായണഗുരു ശാല, പെരമ്പൂർ ബാരക്സ് റോഡ്, ഒട്ടേരി ബ്രിജ്, കോന്നൂർ ഹൈറോഡ് തുടങ്ങിയ വഴികളിലേക്കു പദയാത്ര എത്തുന്നതിനനുസരിച്ച് ഗതാഗതം വഴി തിരിച്ചുവിടും.