വീണ്ടും ന്യൂനമർദം: കാവേരി നദീതട ജില്ലകളിലും വടക്കൻ കടലോര ജില്ലകളിലും നാളെമുതൽ മഴ

Mail This Article
×
ചെന്നൈ ∙ തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ ഇന്ന് ന്യൂനമർദം രൂപപ്പെടുമെന്നും 2 ദിവസത്തിനകം ശക്തമാകുന്ന ന്യൂനമർദം തമിഴ്നാട് തീരം ലക്ഷ്യമാക്കി നീങ്ങുമെന്നും കാലാവസ്ഥാ വിഭാഗം അറിയിച്ചു. ന്യൂനമർദം ഇന്നലെ രൂപപ്പെടുമെന്നായിരുന്നു മുൻപ് അറിയിച്ചിരുന്നത്. പുതിയ ന്യൂനമർദത്തിന്റെ ഭാഗമായി കാവേരി നദീതട ജില്ലകളിലും വടക്കൻ കടലോര ജില്ലകളിലും നാളെമുതൽ ശക്തമായ മഴയ്ക്കു സാധ്യതയുണ്ട്.
ചെന്നൈയിലും സമീപ പ്രദേശങ്ങളിലും ഇന്ന് അന്തരീക്ഷം ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും കൂടിയ താപനില 30 ഡിഗ്രി സെൽഷ്യസ്, കുറഞ്ഞ താപനില 22-23 ഡിഗ്രി സെൽഷ്യസ് എന്നിങ്ങനെയായിരുക്കുമെന്നും കാലാവസ്ഥാ വിഭാഗം അറിയിച്ചു. നഗരത്തിന്റെ ചില ഭാഗങ്ങളിൽ മിതമായ മഴ പെയ്തേക്കും.
English Summary:
Heavy rainfall is expected in Tamil Nadu's coastal districts and Cauvery delta as a low-pressure area is likely to form over the southeast Bay of Bengal and strengthen within two days, according to the Meteorological Department. Chennai and surrounding areas will experience partly cloudy skies with light to moderate rainfall.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.