അറ്റകുറ്റപ്പണി: ആലപ്പുഴ, ഗുരുവായൂർ ട്രെയിനുകൾക്ക് നിയന്ത്രണം
Mail This Article
ചെന്നൈ ∙ തിരുവനന്തപുരം റെയിൽവേ ഡിവിഷനിലെ വിവിധ സെക്‌ഷനുകളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ചെന്നൈ സെൻട്രൽ– ആലപ്പുഴ, എഗ്‌മൂർ–ഗുരുവായൂർ തുടങ്ങിയ ട്രെയിനുകൾക്കു നിയന്ത്രണം ഏർപ്പെടുത്തി.
∙ചെന്നൈ സെൻട്രൽ–ആലപ്പുഴ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് (22639) 18, 25 തീയതികളിൽ പാലക്കാട് യാത്ര അവസാനിപ്പിക്കും. പാലക്കാട് നിന്ന് ആലപ്പുഴ വരെയുള്ള യാത്ര റദ്ദാക്കി.
∙ആലപ്പുഴ–ചെന്നൈ സെൻട്രൽ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് (22640) 19, 26 തീയതികളിൽ വൈകിട്ട് 7.50ന് പാലക്കാട് നിന്നാണു പുറപ്പെടുക.
∙ എഗ്‌മൂർ–ഗുരുവായൂർ എക്സ്പ്രസ് (16127) 18നും 25നും ചാലക്കുടിയിൽ യാത്ര അവസാനിപ്പിക്കും. ചാലക്കുടിക്കും ഗുരുവായൂരിനുമിടയിൽ സർവീസ് റദ്ദാക്കി
∙ കാരൈക്കൽ–എറണാകുളം ജംക്‌ഷൻ എക്സ്പ്രസ് (16187) 18നും 25നും പാലക്കാട് യാത്ര അവസാനിപ്പിക്കും. എറണാകുളം–കാരൈക്കൽ എക്സ്പ്രസ് (16188) 19, 26 തീയതികളിൽ പുലർച്ചെ 1.40ന് പാലക്കാട് നിന്നു പുറപ്പെടും.
∙ മധുര–ഗുരുവായൂർ എക്സ്പ്രസ് (16327) 18നും 25നും ആലുവയിൽ യാത്ര അവസാനിപ്പിക്കും. ഗുരുവായൂർ–മധുര എക്സ്പ്രസ് (16328) 19നും 26നും രാവിലെ 7.24ന് ആലുവയിൽ നിന്ന് പുറപ്പെടും.