തമിഴ്നാടിന്റെ തെക്കൻ തീരദേശ ജില്ലകളിൽ 18നും 19നും കനത്ത മഴ

Mail This Article
×
ചെന്നൈ ∙ തമിഴ്നാടിന്റെ തെക്കൻ തീരദേശ ജില്ലകളിൽ 18നും 19നും കനത്ത മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. തഞ്ചാവൂർ, തിരുവാരൂർ, നാഗപട്ടണം, മയിലാടുതുറ, പുതുക്കോട്ട, രാമനാഥപുരം, തൂത്തുക്കുടി, തിരുനെൽവേലി, കന്യാകുമാരി ജില്ലകളിൽ ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്ന് മേഖലാ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
ചെന്നൈ അടക്കമുള്ള മറ്റു തീരദേശ ജില്ലകളിൽ മിതമായ മഴയ്ക്കും സാധ്യതയുണ്ട്. കാറ്റിന്റെ ദിശയിലുണ്ടായ മാറ്റവും കടലിൽ നിലനിൽക്കുന്ന ആർദ്രതയുമാണ് മഴയ്ക്കു കാരണം. 23 വരെ സംസ്ഥാനത്തെ താപനില 2 ഡിഗ്രി സെൽഷ്യസ് മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ കുറയാനും സാധ്യതയുണ്ട്. കൂടിയ താപനില 32 ഡിഗ്രി സെൽഷ്യസും കുറഞ്ഞത് 26 ഡിഗ്രി സെൽഷ്യസുമായിരിക്കും.
English Summary:
Heavy rain is predicted for several southern Tamil Nadu districts. The regional meteorological center issued a warning for heavy rainfall and a temperature drop across the region.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.