ADVERTISEMENT

ചെന്നൈ ∙ കന്യാകുമാരി, തെങ്കാശി, തൂത്തുക്കുടി, തിരുനെൽവേലി ജില്ലകളിൽ കനത്ത മഴയ്ക്കു സാധ്യതയുള്ളതിനാൽ 11ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. വടക്കു കിഴക്കൻ ഇന്ത്യൻ മഹാസമുദ്രത്തിലും അതിനോടു ചേർന്ന തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും ഭൂമധ്യരേഖയ്ക്ക് സമീപം ന്യൂനമർദം നിലനിൽക്കുന്നതാണു മഴയ്ക്കു കാരണം. സംസ്ഥാനത്തെ തീരപ്രദേശങ്ങളിലെയും പുതുച്ചേരി, കാരയ്ക്കൽ എന്നിവിടങ്ങളിലെയും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിയോടു കൂടിയ മഴയ്ക്കു സാധ്യതയുണ്ട്. ഉൾപ്രദേശങ്ങളിൽ വരണ്ട കാലാവസ്ഥയായിരിക്കും. മയിലാടുതുറൈ, തഞ്ചാവൂർ, തിരുവാരൂർ, നാഗപട്ടണം, പുതുക്കോട്ട, രാമനാഥപുരം ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

English Summary:

Heavy rain in Tamil Nadu: Several districts face an orange alert due to a low-pressure area. Coastal areas and specific districts are expected to experience isolated heavy rainfall accompanied by thunderstorms.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com