ആദ്യം പെട്രോൾ ആർക്ക് ? തർക്കം, അടിപിടി, അറസ്റ്റ്

Mail This Article
×
ചെന്നൈ ∙ പുതുക്കോട്ടൈ ജില്ലയിലെ ആലങ്കുടിക്കടുത്തുള്ള വടക്കാട് ഗ്രാമത്തിൽ ഉത്സവത്തിനിടെ ഇരു വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒട്ടേറെപ്പേർക്കു പരുക്ക്. 14 പേർ അറസ്റ്റിലായി. പെട്രോൾ പമ്പിലെ തർക്കത്തെ തുടർന്നാണു സംഘർഷം ആരംഭിച്ചത്. ആദ്യം ആരുടെ വാഹനത്തിൽ പെട്രോൾ നിറയ്ക്കണമെന്നതിനെച്ചൊല്ലിയുണ്ടായ തർക്കം കയ്യാങ്കളിയിലെത്തുകയായിരുന്നു. തുടർന്ന് ഇരുവിഭാഗങ്ങളും തമ്മിൽ ഏറ്റുമുട്ടി. ഇതിനിടെ, ദലിത് കുടുംബത്തിന്റെ കുടിലും ഇരുചക്ര വാഹനവും അഗ്നിക്കിരയാക്കി. പരുക്കേറ്റവരെ ആലങ്കുടി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് എത്തിയാണു സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയത്. വൻ പൊലീസ് സംഘവും സ്ഥലത്തു ക്യാംപ് ചെയ്യുന്നുണ്ട്.
English Summary:
Chennai violence erupted in Vadakkad village after a petrol pump dispute escalated. The clash, resulting in injuries and arrests, involved a Dalit family whose hut was set ablaze.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.