ADVERTISEMENT

ചെന്നൈ ∙ പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യ–പാക് അതിർത്തിയിൽ സംഘർഷാവസ്ഥ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് മോക്ഡ്രിൽ നടത്തി. കൽപാക്കം ആണവ നിലയം, ചെന്നൈ തുറമുഖം എന്നിവിടങ്ങളിലായിരുന്നു മോക്ഡ്രിൽ. വ്യോമാക്രമണ ഘട്ടങ്ങളിൽ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള തയാറെടുപ്പുകൾ നടത്തി.

ചെന്നൈ സെൻട്രൽ അടക്കം നഗരത്തിലെ റെയിൽവേ സ്റ്റേഷനുകൾ, വിമാനത്താവളം എന്നിവിടങ്ങളിൽ സുരക്ഷ കൂട്ടി. കർശന പരിശോധനയ്ക്കു ശേഷമാണ് യാത്രക്കാരെ കടത്തിവിടുന്നത്. നഗരത്തിൽ നിന്നു ചണ്ഡിഗഡിലേക്കുള്ള വിമാന സർവീസുകൾ ഇന്നലെ റദ്ദാക്കി. ഇൻഡിഗോ എയർലൈൻസിന്റെ ചണ്ഡിഗഡിലേക്കുള്ള രണ്ടും തിരിച്ചുള്ള ഒരു സർവീസുമാണ് റദ്ദാക്കിയത്.

English Summary:

Chennai security heightened post Pahalgam terror attack. Mock drills were conducted at crucial locations like the Kalpakkam nuclear plant and Chennai Port, resulting in increased security checks at the airport and railway stations.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com