ചെന്നൈ നഗരത്തിൽ 10, 11 തീയതികളിൽ മഴയ്ക്കു സാധ്യത

Mail This Article
×
ചെന്നൈ ∙ നഗരത്തിൽ ചിലയിടങ്ങളിൽ 10, 11 തീയതികളിൽ മിതമായ മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദവും കിഴക്കുനിന്നും പടിഞ്ഞാറു നിന്നുമുള്ള കാറ്റും കാരണം പുതുച്ചേരി, കാരയ്ക്കൽ മേഖലകളിലെയും വിവിധയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യതയുണ്ട്. ചിലയിടങ്ങളിൽ ശക്തിയേറിയ കാറ്റും വീശിയേക്കും.
നഗരത്തിലെ താപനില ചിലയിടങ്ങളിൽ ഇന്ന് 37 ഡിഗ്രി സെൽഷ്യസ് വരെ ഉയരും. സംസ്ഥാനത്ത് ഇന്നലെ മധുര (41 ഡിഗ്രി സെൽഷ്യസ്), ഈറോഡ് (40.2 ഡിഗ്രി), കരൂർ (40 ഡിഗ്രി) എന്നിവിടങ്ങളിൽ 40 ഡിഗ്രിക്കു മുകളിൽ ചൂട് രേഖപ്പെടുത്തി. നഗരത്തിൽ മീനമ്പാക്കത്ത് 38 ഡിഗ്രി സെൽഷ്യസായിരുന്നു ഇന്നലെ രേഖപ്പെടുത്തിയ കൂടിയ താപനില.
English Summary:
Chennai rain is expected today and tomorrow due to a low-pressure area over the Bay of Bengal. Thunderstorms and strong winds are also likely in Puducherry, Karaikal and other areas.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.