ADVERTISEMENT

ആലപ്പുഴ ∙ മനോരമ ഓൺലൈൻ – മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ചുറ്റുവട്ടം അവാർഡിന്റെ ഭാഗമായി ലഹരി വിരുദ്ധ സന്ദേശവുമായുള്ള സൈക്ലത്തോൺ 15ന് നടക്കും. രാവിലെ 6.30ന് ആലപ്പുഴ മലയാള മനോരമ ഓഫീസിൽ എക്സൈസ് ഡപ്യൂട്ടി കമ്മിഷണർ എസ്.വിനോദ് കുമാർ ഫ്ലാഗ് ഓഫ് ചെയ്യും. 

സൈക്ലത്തോൺ വിജയകരമായി പൂർത്തിയാക്കുന്നവരിൽ നിന്നും നറുക്കെടുപ്പിലൂടെ ഒരാൾക്ക് സൈക്കിൾ സമ്മാനമായി  നൽകും. പങ്കെടുക്കുന്നവർക്കെല്ലാം ടീ ഷർട്ടും മെഡലും സർട്ടിഫിക്കറ്റും ലഭിക്കും. മനോരമ ഓഫീസിൽ നിന്നും ആരംഭിച്ച് മുല്ലയ്ക്കൽ, ആലപ്പുഴ ബീച്ച്, തുമ്പോളി കവല വഴി തിരിച്ചെത്തുന്ന രീതിയിലാണ് സൈക്ലത്തോൺ റൂട്ട്. സൗജന്യ റജിസ്ട്രേഷന്: 81295 00388

കേരളത്തിലെ മികച്ച വീട്ടുകൂട്ടായ്മയെ കണ്ടെത്താനുള്ള മത്സരാതിഷ്ടിത പരിപാടിയാണ് മനോരമ ഓൺലൈൻ ചുറ്റുവട്ടം അവാർഡ്. വിശപ്പ് രഹിത – ലഹരി മുക്ത സമൂഹം എന്ന ആശയത്തെ മുൻ നിർത്തിയാണ് ഇത്തവണ ചുറ്റുവട്ടം അവാർഡ് സംഘടിപ്പിക്കുന്നത്. റജിട്രേഷനുള്ള ഫ്ളാറ്റുകൾക്കും റസിഡൻസ് അസോസിയേഷനുകൾക്കും മത്സരത്തിൽ പങ്കെടുക്കാം. ഒരു ലക്ഷം രൂപയും സർട്ടിഫിക്കറ്റും ട്രോഫിയും ഉൾപ്പെടുന്നതാണ് ഒന്നാം സമ്മാനം. രണ്ട്, മൂന്ന് സ്ഥാനങ്ങൾക്ക് യഥാക്രമം 75,000 രൂപയും 50,000 രൂപയും ലഭിക്കും. പ്രധാന സമ്മാനങ്ങൾക്കൊപ്പം മേഖലാതല വിജയികൾക്കും സമ്മാനങ്ങളും പ്രശംസാ പത്രങ്ങളും നൽകും. കൂടുതൽ വിവരങ്ങൾക്ക് www.chuttuvattomawards.com

English Summary:

Alappuzha Cyclothon promotes an anti-drug message. The event, part of the Malabar Gold and Diamonds Chuttuvattom Award, offers prizes and promotes a drug-free society.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com