ADVERTISEMENT

ആലപ്പുഴ ∙ ലഹരിയെ ചവിട്ടിത്തോൽപ്പിക്കാനായി സൈക്കിളിൽ അവർ പറന്നെത്തി. ഒരേ ലക്ഷ്യത്തിലേക്ക് പല വേഗത്തിൽ ആഞ്ഞുചവിട്ടി. മനോരമ ഓൺലൈൻ – മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ചുറ്റുവട്ടം അവാർഡിന്റെ ഭാഗമായി ലഹരിവിരുദ്ധ സന്ദേശവുമായി സംഘടിപ്പിച്ച സൈക്ലത്തൺ നഗരത്തിന് ആവേശക്കാഴ്ചയായി. ശനിയാഴ്ച രാവിലെ 7ന് കളപ്പുര ജംക്‌ഷനിലെ മലയാള മനോരമ അങ്കണത്തിൽ നിന്നാരംഭിച്ച യാത്ര ശവക്കോട്ടപ്പാലം, ബോട്ട് ജെട്ടി, ജനറൽ ആശുപത്രി, കലക്ടറേറ്റ്, ഉപ്പൂറ്റിപ്പാലം, ശവക്കോട്ടപ്പാലം വഴി ഒരു മണിക്കൂറോളമെടുത്താണ് തിരികെ മനോരമ ഓഫിസിലെത്തിയത്.

എക്സൈസ് ഡപ്യൂട്ടി കമ്മിഷണർ എസ്.വിനോദ്കുമാർ സൈക്ലത്തൺ ഫ്ലാഗ് ഓഫ് ചെയ്തു. ഓരോ ദിവസവും നാട്ടിൽ നടക്കുന്ന കുറ്റകൃത്യങ്ങളുടെ പ്രധാന പങ്ക് ലഹരിക്കാണെന്നും ആ ലഹരി മാറ്റിവച്ച് സൈക്കിളിങ്ങിന്റെയും കായികവിനോദങ്ങളുടെയും ലഹരിയിലേക്ക് കടക്കണമെന്നും അദ്ദേഹം പറഞ്ഞു. മലയാള മനോരമ കോഓർഡിനേറ്റിങ് എഡിറ്റർ വിനീത ഗോപി, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഷോറൂം ഹെഡ് വി.വി.അബ്ദുൽ സലിം എന്നിവർ പ്രസംഗിച്ചു. റസിഡൻസ് അസോസിയേഷൻ പ്രതിനിധികളും സൈക്കിളിങ് ക്ലബ് അംഗങ്ങളും എൻസിസി കേഡറ്റുകളും ഉൾപ്പെടെ നൂറ്റിയൻപതോളം പേർ സൈക്ലത്തണിൽ പങ്കെടുത്തു. ആലപ്പുഴ തത്തംപള്ളി സഹൃദയ ആശുപത്രിയാണ് ആംബുലൻസ് സൗകര്യം ഒരുക്കിയത്.

സൈക്ലത്തൺ വിജയകരമായി പൂർത്തിയാക്കിയവരിൽ നിന്നു നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തവർക്ക് വിവിധ സമ്മാനങ്ങൾ നൽകി. മെഗാ സമ്മാനമായ സൈക്കിൾ ആലപ്പുഴ ലിയോ തേർട്ടീൻത് ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി എസ്.സാജിദ് സ്വന്തമാക്കി. ജിയോ മാമച്ചൻ, ടി.എസ്.ഓസ്റ്റിൻ ജെയിംസ്, ജി.ജയകൃഷ്ണൻ, എസ്.ഷൗക്കത്ത്, ജിഫിൻ കുര്യാക്കോസ്, ജോബിൻ പി. ജോസഫ്, ടി.യു. ആനന്ദ് കൃഷ്ണ, അഭിരാം രഞ്ജിത്, ജോബിൻ ജോജി, റിനോ പി. സുനിൽ, അരുൺ സെബാസ്റ്റ്യൻ, മുഹമ്മദ് അഫ്നാസ്, എം.ആർ.അൽത്താഫ് എന്നിവർ വിവിധ സമ്മാനങ്ങൾ നേടി. 

കേരളത്തിലെ മികച്ച  റസിഡൻസ് അസോസിയേഷനെ കണ്ടെത്താനുള്ള മത്സരാധിഷ്ഠിത പരിപാടിയാണ് മനോരമ ഓൺലൈൻ ചുറ്റുവട്ടം അവാർഡ്. റജിസ്ട്രേഷനുള്ള ഫ്ലാറ്റുകൾക്കും റസിഡൻസ് അസോസിയേഷനുകൾക്കും മത്സരത്തിൽ പങ്കെടുക്കാം. വിവരങ്ങൾക്ക്: www.chuttuvattomawards.com

English Summary:

Chuttuvattom Award promotes a drug-free society through a cyclothon. The event, organized by Malabar Gold and Diamonds and Manorama Online, saw participation from residents and highlighted the importance of community initiatives.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com