അരുത് ലഹരി, അക്രമം: ചുറ്റുവട്ടം അവാർഡ് ക്യാംപെയ്ൻ ഉദ്ഘാടനം 15 ന് തിരുവനന്തപുരത്ത്

Mail This Article
തിരുവനന്തപുരം ∙ മനോരമ ഓൺലൈൻ– മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ചുറ്റുവട്ടം അവാർഡ് 2025 ന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ ജില്ലകളിൽനിന്നുള്ളവരെ പങ്കെടുപ്പിച്ച് ലഹരി വിരുദ്ധ ക്യാംപെയ്നുകൾ സംഘടിപ്പിക്കുന്നു. പദ്ധതിയുടെ ഉദ്ഘാടനവും ആദ്യ ക്യാംപെയ്നും 15ന് തിരുവനന്തപുരത്ത് നടക്കും. രാവിലെ 10 ന് പാളയം പാണക്കാട് ഹാളിൽ എക്സൈസ് ജോ. കമ്മിഷണർ ബി.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. മെന്റലിസ്റ്റ് നിപിൻ നിരവത് പരിപാടിയിൽ പങ്കെടുക്കും.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ വിവിധ റസിഡന്റ്സ് അസോസിയേഷൻ പ്രതിനിധികളും വിദ്യാർഥികളും ആദ്യ ക്യാംപെയിനിൽ പങ്കെടുക്കും. പദ്ധതിയുടെ ഭാഗമാകാൻ 81295 00388 എന്ന നമ്പരിൽ വിളിച്ച് ആർക്കും സൗജന്യമായി റജിസ്റ്റർ ചെയ്യാം. പങ്കെടുക്കുന്നവർക്ക് പ്രത്യേക സമ്മാനങ്ങളും വിതരണം ചെയ്യും. ലഹരി വിരുദ്ധ ക്യാംപെയിനിന്റെ രണ്ടും മൂന്നും ഘട്ടങ്ങൾ കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ സംഘടിപ്പിക്കും.
ക്യാംപെയ്ന്റെ ഭാഗമായി വിവിധ ജില്ലകളിൽ സൈക്ലത്തോൺ സംഘടിപ്പിച്ചു വരിയാണ്. കേരളത്തിലെ മികച്ച വീട്ടുകൂട്ടായ്മയെ കണ്ടെത്താനുള്ള മത്സരാധിഷ്ഠിത പരിപാടിയായ ചുറ്റുവട്ടം അവാർഡ് ഇത്തവണ ‘ലഹരി മുക്ത – വിശപ്പു രഹിത സമൂഹം’ എന്ന ആശയം മുൻ നിർത്തിയാണ് സംഘടിപ്പിക്കുന്നത്. കൂടുതൽ വിവരങ്ങൾ: www.chuttuvattomawards.com