ലഹരി വിരുദ്ധ സന്ദേശവുമായി സൈക്ലത്തൺ സംഘടിപ്പിച്ചു

Mail This Article
കണ്ണൂർ ∙ മനോരമ ഓൺലൈൻ – മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ചുറ്റുവട്ടം അവാർഡിന്റെ ഭാഗമായി ലഹരി വിരുദ്ധ സന്ദേശവുമായുള്ള സൈക്ലത്തൺ രാവിലെ 6.30ന് കണ്ണൂർ മലയാള മനോരമ ഓഫീസിൽ ഫ്ലാഗ് ഓഫ് ചെയ്തു. അസി.എക്സൈസ് കമ്മിഷണർ പി.കെ.സതീഷ്കുമാർ, കണ്ണൂർ ഡിഎസ്‌സി കമൻഡാന്റ് കേണൽ പരംവീർ സിങ് നാഗ്ര എന്നിവർ ചേർന്നാണ് സൈക്ലത്തൺ ഫ്ലാഗ്ഓഫ് ചെയ്തത്. സൈക്ലത്തൺ വിജയകരമായി പൂർത്തിയാക്കുന്നവരിൽ നിന്നു നറുക്കെടുപ്പിലൂടെ ഒരാൾക്ക് സൈക്കിൾ സമ്മാനമായി നൽകും. പങ്കെടുക്കുന്നവർക്കെല്ലാം ടീ ഷർട്ടും മെഡലും സർട്ടിഫിക്കറ്റും ലഭിക്കും.
കേരളത്തിലെ മികച്ച വീട്ടുകൂട്ടായ്മയെ കണ്ടെത്താനുള്ള മത്സരാതിഷ്ടിത പരിപാടിയാണ് മനോരമ ഓൺലൈൻ ചുറ്റുവട്ടം അവാർഡ്. വിശപ്പ് രഹിത – ലഹരി മുക്ത സമൂഹം എന്ന ആശയത്തെ മുൻ നിർത്തിയാണ് ഇത്തവണ ചുറ്റുവട്ടം അവാർഡ് സംഘടിപ്പിക്കുന്നത്. റജിട്രേഷനുള്ള ഫ്ളാറ്റുകൾക്കും റസിഡൻസ് അസോസിയേഷനുകൾക്കും മത്സരത്തിൽ പങ്കെടുക്കാം. ഒരു ലക്ഷം രൂപയും സർട്ടിഫിക്കറ്റും ട്രോഫിയും ഉൾപ്പെടുന്നതാണ് ഒന്നാം സമ്മാനം. രണ്ട്, മൂന്ന് സ്ഥാനങ്ങൾക്ക് യഥാക്രമം 75,000 രൂപയും 50,000 രൂപയും ലഭിക്കും. പ്രധാന സമ്മാനങ്ങൾക്കൊപ്പം മേഖലാതല വിജയികൾക്കും സമ്മാനങ്ങളും പ്രശംസാ പത്രങ്ങളും നൽകും. കൂടുതൽ വിവരങ്ങൾക്ക് www.chuttuvattomawards.com