ചുറ്റുവട്ടം അവാർഡ്: മധ്യമേഖല മുഖാമുഖം 12ന് കൊച്ചിയിൽ

Mail This Article
കൊച്ചി∙ മികച്ച റസിഡന്റ്സ് അസോസിയേഷനെ കണ്ടെത്താനുള്ള മനോരമ ഓൺലൈൻ – മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ചുറ്റുവട്ടം അവാർഡ് 2025 ന്റെ ഭാഗമായുള്ള മുഖാമുഖവും അസോസിയേഷൻ പ്രവർത്തനങ്ങളുടെ അവതരണവും വിലയിരുത്തലും 12ന് കൊച്ചിയിൽ നടക്കും. രണ്ടാം ഘട്ടത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എറണാകുളം, തൃശൂർ ജില്ലകളിൽ നിന്നുള്ള അസോസിയേഷനുകൾ മുഖാമുഖത്തിൽ പങ്കെടുക്കും.
പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് പ്രഫസറും ഗവേഷകനുമായ ഡോ.ബിനോയ് ടി. തോമസ് അധ്യക്ഷനും കേരള ശുചിത്വമിഷൻ മുൻ ഡയറക്ടർ ഡോ. അജയകുമാർ വർമ്മ, മുൻ എക്സൈസ് ജോ. കമ്മിഷണർ മാത്യു ജോൺ, കെമിസ്റ്റ് എം.ജി.വിനോദ് കുമാർ എന്നിവർ അംഗങ്ങളുമായ പാനലാണ് അസോസിയേഷനുകളുടെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നത്.
മത്സരാധിഷ്ഠിത പരിപാടിയായ ചുറ്റുവട്ടം അവാർഡ് ഇത്തവണ ലഹരി വിമുക്ത - വിശപ്പ് രഹിത സമൂഹം എന്ന ആശയത്തെ മുൻനിർത്തിയാണ് സംഘടിപ്പിക്കുന്നത്. വിവരങ്ങൾക്ക്: www.chuttuvattomawards.com