ചുറ്റുവട്ടം അവാർഡ്: സെമി ഫൈനലിലേക്ക് 30 റസിഡന്റ്സ് – ഫ്ലാറ്റ് അസോസിയേഷനുകൾ

Mail This Article
കോട്ടയം∙ കേരളത്തിലെ മികച്ച വീട്ടുകൂട്ടായ്മയെ കണ്ടെത്താനുള്ള മനോരമ ഓൺലൈൻ – മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ചുറ്റുവട്ടം അവാർഡ്സ് 2024–25 ന്റെ സെമി ഫൈനലിലേക്ക് 30 റസിഡന്റ്സ് – ഫ്ലാറ്റ് അസോസിയേഷനുകൾ. മത്സരത്തിന്റെ മൂന്നാം ഘട്ടത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അസോസിയേഷനുകളുടെ പ്രതിനിധികളുമായുള്ള മുഖാമുഖവും അസോസിയേഷൻ പ്രവർത്തനങ്ങളുടെ അവതരണവും വിലയിരുത്തലും തിരുവനന്തപുരം, കോട്ടയം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലായി സംഘടിപ്പിച്ചിരുന്നു. ഈ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സെമി ഫൈനലിലേക്കുള്ള അസോസിയേഷനുകളെ തിരഞ്ഞെടുത്തത്.
പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് പ്രഫസറും ഗവേഷകനുമായ ഡോ. ബിനോയ് ടി. തോമസ് അധ്യക്ഷനും കേരള ശുചിത്വമിഷൻ മുൻ ഡയറക്ടർ ഡോ. അജയകുമാർ വർമ്മ, മുൻ എക്സൈസ് ജോ. കമ്മിഷണർ മാത്യു ജോൺ, കെമിസ്റ്റ് ഡോ. എം.ജി.വിനോദ് കുമാർ എന്നിവർ അംഗങ്ങളുമായ പാനലാണ് അസോസിയേഷനുകളുടെ പ്രവർത്തനങ്ങൾ വിലയിരുത്തിയത്. ഈ അസോസിയേഷനുകളിൽ ജൂറി പ്രതിനിധികൾ നേരിട്ട് സന്ദശനം നടത്തി പ്രവർത്തനങ്ങൾ വിലയിരുത്തും. ഇതിനു ശേഷം ഫൈനലിലേക്ക് യോഗ്യത നേടിയ അസോസിയേഷനുകളെ പ്രഖ്യാപിക്കും.
സെമി ഫൈനലിലേക്ക് യോഗ്യത നേടിയ റസിഡന്റ്സ് – ഫ്ലാറ്റ് അസോസിയേഷനുകൾ
∙ പൂജപ്പുര ഉണ്ണിനഗർ റസിഡന്റ്സ് അസോസിയേഷൻ, പൂജപ്പുര, തിരുവനന്തപുരം.
∙ കടയിൽ മുടുമ്പ് റസിഡന്റ്സ് അസോസിയേഷൻ, വട്ടിയൂർക്കാവ്, തിരുവനന്തപുരം.
∙ കള്ളിപ്പാറ റസിഡന്റ്സ് അസോസിയേഷൻ, നന്ദിയോട്, തിരുവനന്തപുരം.
∙ ജനത റസിഡന്റ്സ് അസോസിയേഷൻ, ചെല്ലമംഗലം, തിരുവനന്തപുരം
∙ ഭഗത് സിങ് നഗർ റസിഡന്റ്സ് അസോസിയേഷൻ, നാലാഞ്ചിറ, തിരുവനന്തപുരം
∙ അജന്ത നഗർ റസിഡന്റ്സ് അസോസിയേഷൻ, വട്ടിയൂർക്കാവ്, തിരുവനന്തപുരം
∙ എസ്‌എൻ നഗർ റസിഡന്റ്സ് അസോസിയേഷൻ, കാട്ടാക്കട, തിരുവനന്തപുരം
∙ കുടുമ്പന്നൂർ റസിഡന്റ്സ് അസോസിയേഷൻ, നേമം, തിരുവനന്തപുരം
∙ ഗൗരീശപട്ടം റസിഡന്റ്സ് അസോസിയേഷൻ, ഗൗരീശപട്ടം, തിരുവനന്തപുരം
∙ മനയിൽക്കുളങ്ങര മാതൃക റസിഡന്റ്സ് അസോസിയേഷൻ, തിരുമുല്ലവാരം, കൊല്ലം
∙ ഐശ്വര്യ റസിഡന്റ്സ് അസോസിയേഷൻ, കടയ്ക്കൽ, കൊല്ലം
∙ വൈപ്പിൻ നഗർ റസിഡന്റ്സ് അസോസിയേഷൻ, പൂഴിക്കാട്, പന്തളം, പത്തനംതിട്ട
∙ സ്കൈ ലൈൻ ഗ്രേസ് അപ്പാർട്ട്മെന്റ് ഓണേഴ്സ് അസോസിയേഷൻ, പാലാ, കോട്ടയം
∙ പെരിക്കോണി റസിഡന്റ്സ് അസോസിയേഷൻ, തൊടുപുഴ, ഇടുക്കി
∙ സ്കൈ ലൈൻ ഐവി ലീഗ് അപ്പാർട്ട്മെന്റ് ഓണേഴ്സ് അസോസിയേഷൻ, കാക്കനാട്, എറണാകുളം
∙ സഹകരണ റസിഡന്റ്സ് അസോസിയേഷൻ, പൊന്നുരുന്നി, എറണാകുളം
∙ കൈരവം റസിഡന്റ്സ് അസോസിയേഷൻ, ആമ്പല്ലൂർ, എറണാകുളം
∙ ചിരട്ടപ്പാലം റസിഡന്റ് പീപ്പിൾ ഫോറം (സിആർപിഎഫ്), ഫോർട്ട് കൊച്ചി, എറണാകുളം
∙ ചക്കുങ്കൽ റോഡ്റസിഡന്റ്സ് അസോസിയേഷൻ, പാലാരിവട്ടം, എറണാകുളം
∙ മീര റസിഡന്റ്സ് അസോസിയേഷൻ, കാലടി, ആലുവ, എറണാകുളം
∙ ഒരുമ റസിഡന്റ്സ് അസോസിയേഷൻ, ഏലൂർ നോർത്ത്, എറണാകുളം
∙ ഹലോ റസിഡന്റ്സ് അസോസിയേഷൻ, ഒറ്റപ്പാലം, പാലക്കാട്
∙ സൂര്യ നഗർ റസിഡന്റ്സ് അസോസിയേഷൻ, ഉമ്മിനി, പാലക്കാട്
∙ ലക്ഷ്മി ഹൗസിങ് കോളനി റസിഡന്റ്സ് അസോസിയേഷൻ, കഞ്ചിക്കോട്, പാലക്കാട്
∙ അത്താണി റസിഡന്റ്സ് അസോസിയേഷൻ, അത്താണി, മലപ്പുറം
∙ പൗർണമി റസിഡന്റ്സ് അസോസിയേഷൻ, വെസ്റ്റ് ഹിൽ, കോഴിക്കോട്
∙ മാതൃക റസിഡന്റ്സ് അസോസിയേഷൻ, കടലുണ്ടി, കോഴിക്കോട്
∙ സ്നേഹതീരം റസിഡന്റ്സ് അസോസിയേഷൻ, വിളയാറച്ചാലിൽ, താമരശ്ശേരി, കോഴിക്കോട്
∙ സ്നേഹസംഗമം റസിഡന്റ്സ് അസോസിയേഷൻ, അഴീക്കോട്, കണ്ണൂർ
∙ ചിറയ്ക്കൽ റസിഡന്റ്സ് അസോസിയേഷൻ, ചിറയ്ക്കൽ, കണ്ണൂർ
മത്സരാധിഷ്ഠിത പരിപാടിയായ ചുറ്റുവട്ടം അവാർഡ് ഇത്തവണ ലഹരി വിമുക്ത - വിശപ്പ് രഹിത സമൂഹം എന്ന ആശയത്തെ മുൻനിർത്തിയാണ് സംഘടിപ്പിക്കുന്നത്. വിവരങ്ങൾക്ക്: www.chuttuvattomawards.com